‘അമേരിക്കയിൽ അവധി ആഘോഷിച്ച് നടി മീരാനന്ദൻ, പൊളി ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീരാനന്ദൻ. അതിന് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ രഞ്ജിനിക്ക് ഒപ്പം അവതാരകയായി നിന്ന താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വേണ്ടിയായിരുന്നു മീര പോയതെങ്കിലും അവതാരകയായി മാറുകയായിരുന്നു.
അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാനന്ദൻ ഇപ്പോൾ. ആർ.ജെ തിരക്കുകൾക്ക് ഒരു ചെറിയ ബ്രേക്ക് എടുത്ത് താരം ഇപ്പോൾ അമേരിക്കയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. ജൂലൈ ഒമ്പതിന് ദുബൈയിൽ നിന്ന് തിരിച്ച താരം ജൂലൈ 11 മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്.
ഹോസ്റ്റൺ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മീരാനന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഓൺബോർഡിൽ.. പറക്കാൻ എല്ലാ പ്രാവശ്യവും ഞാൻ ആഗ്രഹിക്കുന്നു..’, മീരാനന്ദൻ ദുബായിൽ ഫ്ലൈറ്റ് കയറുന്ന സമയത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്‌കോയാറിലും മൻഹാട്ടനിലും ഒക്കെ കറങ്ങി നടക്കുന്ന മീരയെ ചിത്രങ്ങളിൽ കാണാം.
അവിടെയൊക്കെ മാസ്ക് വെക്കാതെ ആളുകൾ നടന്നു തുടങ്ങിയല്ലോ സന്തോഷം എന്നൊക്കെ ഒരു ആരാധകൻ കമന്റ് ചെയ്തു. ഏഴ് വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന മീരാനന്ദൻ അവസാനമായി അഭിനയിച്ചത് 2017-ലാണ്. ഗോൾഡ് കോയിൻസാണ് മീരാനന്ദൻ അവസമായി അഭിനയിച്ച മലയാള ചിത്രം. മോഹൻലാലിനൊപ്പം ലാൽ സലാം എന്ന പരിപാടിയിൽ അവതാരകായിരുന്നു മീര.