‘പ്രകൃതിയെ പുണരുന്നതിന്റെ സന്തോഷം! ബാലിയിൽ ചുറ്റിക്കറങ്ങി നടി മീരാനന്ദൻ..’ – ഫോട്ടോസ് വൈറൽ

മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർഥിയാകാൻ വന്ന് അതിൽ അവതാരകയായി മാറുകയും പിന്നീട് മലയാള സിനിമയിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് നടി മീരാനന്ദൻ. കരിയറിൽ വലിയയൊരു മാറ്റമാണ് മീരാനന്ദൻ തുടക്കത്തിൽ തന്നെ സംഭവിച്ചിട്ടുള്ളത്. ഷോയിൽ അവതാരകയായി ശ്രദ്ധിക്കപ്പെട്ടതോടെ വൈകാതെ സിനിമയിൽ നിന്ന് വിളി വരികയും ചെയ്തു മീരാനന്ദൻ.

ദിലീപിന്റെ നായികയായി അഭിനയിക്കാനാണ് ആദ്യം തന്നെ മീരയ്ക്ക് ഭാഗ്യം ലഭിച്ചത്. മുല്ല എന്ന ആ സിനിമയിലെ ലച്ചി എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് മീര കാഴ്ചവച്ചിട്ടുള്ളത്. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ മീര അഭിനയിച്ചു. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് തന്നെയാണ് മീര ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ലഭിച്ചത്. ഇപ്പോൾ അജ്മാനിൽ ആർജെ ആണ് താരം.

സിനിമകൾക്ക് പുറത്ത് യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മീരാനന്ദൻ ഇപ്പോൾ ഇന്തോനേഷ്യയിലെ ബാലിയിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് മീര കുറച്ച് ദിവസങ്ങളായി പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഷോർട്സ് ധരിച്ച് ദി മോയ്‌ ബാലിയിൽ നിന്നുള്ള ഫോട്ടോസ് മീര പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജീവിതം അടിച്ചുപൊളിക്കുകയാണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഈ അടുത്തിടെയായിരുന്നു മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തിന് മുന്നോടിയായി തന്റെ സിംഗിൾ ലൈഫ് അടിച്ചുപൊളിക്കുകയാണ് മീര. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഭാവിവരൻ. വിവാഹം അടുത്ത വർഷം ഉണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ എന്നാലും എന്റെ അളിയാ എന്ന സിനിമയിൽ മീര ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.