‘കറുപ്പ് സാരിയിൽ ഹോട്ട് ലുക്കിൽ നടി മീര നന്ദൻ, സ്റ്റൈലിംഗ് ചെയ്തത് ആരാണെന്ന് അറിയുമോ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് അവതാരകയായി മാറുകയും ശേഷം മലയാള സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്ത താരമാണ് നടി മീര നന്ദൻ. ദിലീപിന്റെ നായികയായിട്ട് ആയിരുന്നു മീരയുടെ അരങ്ങേറ്റം. അതിന് ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയുമൊക്കെ മീര അഭിനയിച്ചു. പിന്നീട് ഒരു സമയം കഴിഞ്ഞപ്പോൾ മീര സിനിമയിൽ നിന്ന് വിട്ടുനിന്നു.

ഈ വർഷം മീര വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. എന്നാലും എന്റെ അളിയാ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ തിരിച്ചുവരവ്. ഇനി കൂടുതൽ സജീവമായി നിൽകുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകരും. അതിന്റെ സൂചനകളും മീര നൽകുന്നുണ്ട്. അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ ആർ.ജെ ആയി ജോലി ചെയ്യുന്നുണ്ട് മീര. ഇതിനിടയിൽ സിനിമയിൽ അഭിനയിക്കാൻ മീര സമയം കണ്ടെത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ മീരയുടെ പുതിയ സാരി ഫോട്ടോഷൂട്ടാണ് മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. അതിന്റെ ഏറ്റവും വലിയ പ്രതേകത താരത്തിന്റെ സുഹൃത്തും നടിയുമായ ശ്രിന്ദയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് ജീവന്റെ റൗക്കയുടെ മനോഹരമായ സാരിയാണ് മീര ധരിച്ചിരിക്കുന്നത്.

സിനിമയിലെ മീരയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ശ്രിന്ദ. 2017-ന് ശേഷം മീര സിനിമയിൽ നിന്ന് വിട്ടുനിന്നത്. ഇതിനിടയിലും ടെലിവിഷൻ അവതാരകയായി മീര തിളങ്ങിയിട്ടുണ്ട്. ധാരാളം സ്റ്റേജ് ഷോകളിലും അവതാരകയായി മീര തിളങ്ങിയിട്ടുണ്ട്. മുപ്പത്തിരണ്ട് കാരിയായ മീര ഇതുവരെ വിവാഹിതയല്ല. കൊച്ചി എളമക്കര സ്വദേശിനിയാണ് മീര. നല്ലയൊരു ഗായിക കൂടിയാണ് മീര.