‘അഹാനയെക്കാൾ സുന്ദരി!! തൂവെള്ള സാരിയിൽ അഴകിയായി നടി ഇഷാനി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമ താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. അച്ഛൻ കൃഷ്ണകുമാർ സിനിമയിൽ സജീവമായി നിൽക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിന് അടുത്തായെങ്കിലും അതിലും ശ്രദ്ധനേടിയെടുക്കാൻ ചുരുങ്ങിയ കാലംകൊണ്ട് അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയും സിനിമയിൽ വന്നിട്ട് കുറച്ച് വർഷങ്ങൾ കഴിഞ്ഞു. നായികയായി നിറഞ്ഞ് നിൽക്കുകയാണ് അഹാന.

സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ കൂടിയും അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ ആയിട്ട് സജീവമായി നിൽക്കുന്ന ഒരാളാണ്. അഹാന മാത്രമല്ല, അനിയത്തിമാരും മലയാളികൾ സുപരിചിതരാണ്. അഹാന തന്നെയാണ് അനിയത്തിമാരെയും മലയാളികൾക്ക് പ്രിയങ്കരക്കാൻ കാരണമായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് ഇവരും. മൂന്ന് അനിയത്തിമാരാണ് അഹാനയ്ക്ക് ഉള്ളത്.

ഇതിൽ അഹാനയെ പോലെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് ഇഷാനി കൃഷ്ണ. അഹാനയുടെ രണ്ടാമത്തെ അനിയത്തിയാണ് ഇഷാനി. ഇഷാനി ഫിറ്റ്.നെസ് വീഡിയോസിലൂടെയാണ് ആരാധകരെ നേടിയിട്ടുള്ളത്. മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ഇഷാനി ചെയ്തിട്ടുണ്ടായിരുന്നു. ആ സിനിമയിൽ അഭിനയിക്കുമ്പോളുള്ള ലുക്ക് അല്ല ഇഷാനിക്ക് ഇപ്പോഴുള്ളത്.

അതേസമയം വർക്ക് ഔട്ട് വീഡിയോയ്ക്ക് പകരമായി ഇഷാനിയുടെ ഒരു സാരി ഫോട്ടോഷൂട്ടാണ് വൈറലായി മാറിയിരിക്കുന്നത്. തൂവെള്ള നിറത്തിലെ സാരിയിൽ അതിസുന്ദരിയായി ഇഷാനിയെ കാണപ്പെടുന്നു. അഹാനയെക്കാൾ സുന്ദരിയായിട്ടുണ്ടെന്ന് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. അഹാന, ദിയ, ഹൻസിക തുടങ്ങിയ ഇഷാനിയുടെ സഹോദരിമാരെല്ലാം ഫോട്ടോയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by