December 11, 2023

‘മുല്ലയില്ലേ നായികയാണോ ഇത്!! മീര നന്ദന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ വൈറൽ

ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്ത് തുടക്കം കുറിച്ച അഭിനയത്രിയാണ് നടി മീരാനന്ദൻ. മ്യൂസിക് റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ ഓഡിഷനിൽ എത്തി, അതിലെ അവതാരകയായി തിരഞ്ഞെടുക്കുകയും പിന്നീട് അതിൽ കണ്ട് ലാൽജോസ് തന്റെ സിനിമയിൽ നായികയാക്കുകയും ചെയ്ത താരമാണ് നടി മീരാനന്ദൻ.

അങ്ങനെ ഗായികയാകാൻ ആഗ്രഹിച്ച മീര സിനിമയിൽ നായികയായി മാറുകയും ധാരാളം സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ച മീരാനന്ദൻ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയായി. ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു മീര.

ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായ മീരാനന്ദൻ എട്ട് വർഷത്തോളമായി ഒരു പ്രവാസിയാണ്. 2017-ലായിരുന്നു മീരാനന്ദൻ അഭിനയിച്ച സിനിമ അവസാനമായി ഇറങ്ങിയത്. അഞ്ച് വർഷങ്ങൾക്ക് ശേഷം എന്നാലും എന്റെ അളിയാ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീരാനന്ദൻ. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ എന്നിവരാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്.

അതെ സമയം മീരാനന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പുതിയ ഹെയർസ്റ്റൈലിൽ കിടിലം മേക്കോവർ നടത്തിയ മീരാനന്ദനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാവുകയില്ല. സംഭവം എന്തായാലും കളർ ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. സിനിമയിൽ നാടൻ പെൺകുട്ടിയായിട്ടാണ് കൂടുതൽ അഭിനയിച്ചതെങ്കിലും ജീവിതത്തിൽ താരം അൽപ്പം സ്റ്റൈലിഷാണ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)