‘നിമിഷ സജയന് പിന്നാലെ അപർണയും!! 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവെച്ചു..’ – സംഭവം ഇങ്ങനെ

സിനിമ താരങ്ങൾക്ക് പ്രതേകിച്ച് യുവനടിമാർക്ക് ഇപ്പോൾ മോശം സമയമായിട്ട് വേണം കരുതാൻ. നടി നിമിഷ സജയന് പിന്നാലെ തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി നിൽക്കുന്ന മലയാള നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പിൽ കുടുങ്ങിയിരിക്കുകയാണ്. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് അപർണ മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് നടി നിമിഷ സജയൻ ഒരു കോടിയിൽ അധികം രൂപയുടെ വരുമാനം മറച്ചുവച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തിയത്. അന്ന് ഇരുപത് ലക്ഷം രൂപയോളമാണ് നികുതി വരുമാനമായി നിമിഷ അടക്കേണ്ടി വന്നത്. ഇതിന് പിന്നാലെ ഇപ്പോൾ അപർണ ബാലമുരളിയും 16 ലക്ഷത്തിൽ അധികം രൂപയുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് അപർണയ്ക്ക് സംസ്ഥാന ജിഎസ്ടി വിഭാഗം സമൻസ് അയച്ചിട്ടുണ്ട്.

സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ തങ്ങളെ അറിയിച്ചതായി ജി.എസ്ടി വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള അഭിനയത്രിയാണ് അപർണ ബാലമുരളി. മലയാള സിനിമയിലെ നടിമാർ ഇത്തരക്കാർ ആയിരുന്നോ എന്നാണ് മലയാളികൾ വാർത്തകളുടെ താഴെ ഇടുന്ന കമന്റുകൾ.

നിമിഷയ്ക്ക് എതിരെയുള്ള തെളിവുകൾ പുറത്തുവിട്ടിരുന്നത് ബി.ജെ.പി നേതാവായ സന്ദീപ് വാര്യർ ആയിരുന്നു. അതെ സമയം അപർണ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ച കാപ്പ സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. മികച്ച പ്രതികരണമാണ് നേടിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് മറ്റു താരങ്ങൾ. ഷാജി കൈലാസാണ് സംവിധാനം.