നടി മീരാനന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. മീരയുടെയും ശ്രീജുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നടി ആൻ അഗസ്റ്റിനും ശ്രിന്ദയും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ മീര തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
വിവാഹശേഷം മീര നന്ദൻ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഗുരുവായൂരിൽ വച്ച് വിവാഹ നടത്തണമെന്നത് തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് മീര പറഞ്ഞത്. ശ്രീജ തന്റെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ആളാണ് അതാണ് അദ്ദേഹത്തിൽ കണ്ട ഗുണമെന്നും മീര പറഞ്ഞു. മീരയുടെ വാക്കുക്കൾ, “ഗുരുവായൂരപ്പനെന്ന് പറഞ്ഞാൽ ഭയങ്കര ഒരു വിശ്വാസമാണ് എനിക്ക്.
കല്യാണമൊക്കെ ഉറപ്പിക്കുന്നതിന് മുമ്പ് ഞാൻ എപ്പോഴെങ്കിലും കല്യാണം കഴിക്കുകയാണെങ്കിൽ ഗുരുവായൂരിൽ വച്ചേ കല്യാണം കഴിക്കൂ എന്നൊരു ഇതുണ്ടായിരുന്നു. ഇതൊരു അറേഞ്ചഡ് ലവ് എന്നാണ് പറയേണ്ടത്. ശ്രീജുവിന്റെ നാട് വർക്കലയാണ്. ദുബൈയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ബ്രോ കണ്ടു സംസാരിച്ചു ഇഷ്ടപ്പെട്ടു അത്ര തന്നെ! (ചോദ്യം- വിവാഹശേഷം എന്താണ് പരിപാടി?) കല്യാണം കഴിഞ്ഞ് ജീവിക്കണം ബ്രോ.
സന്തോഷമായിട്ട് വളരെ പീസെഫുളായിട്ടുള്ള ഒരു ലൈഫ്.. അല്ലേ? സിനിമ അങ്ങനെ കാര്യമായിട്ട് എന്തെങ്കിലും വന്നാൽ മാത്രമേ ചെയ്യൂ.. ഇപ്പോൾ എന്റെ ഗോൾഡ് എഫ് എമ്മിലെ ജോലിയാണ് പ്രൊജക്റ്റ്. പുള്ളി എന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ആളാണ്. ഇമോഷൻസ് എക്സ്ട്രീം ആയിട്ടുള്ള ഒരാളാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം..”, മീര നന്ദൻ പറഞ്ഞു. വളരെ സിംപിൾ ലുക്കിലാണ് മീര വിവാഹത്തിന് തിളങ്ങിയത്.