February 27, 2024

‘പ്രായം കൂടുംതോറും ലുക്കും കൂടുന്നു!! സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന ചിത്രത്തിൽ അരങ്ങേറിക്കൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി മീര ജാസ്മിൻ. പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച മീരാ ജാസ്മിൻ ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു അഭിനയത്രി എന്ന നിലയിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്.

സ്വകാര്യ വ്യക്തി ജീവിതത്തിൽ പക്ഷേ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് മീര ജാസ്മിൻ. വളരെ അപ്രതീക്ഷിതമായി സിനിമയിൽ നിന്ന് വിട്ടുനിന്നു താരം. വിവാഹിതയായ മീര ജാസ്മിൻ ആ ബന്ധത്തിലും വിള്ളലുകൾ വീണെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ ഒരു ഫീനിക്സ് പക്ഷിയെ പോലെ തകർച്ചയിൽ നിന്ന് വീണ്ടും ഒരിക്കൽ കൂടി പൊരുതി വിജയിക്കാൻ വരികയാണ് താരം.

മീര ജാസ്മിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കഴിഞ്ഞ വർഷം വാർത്താമാധ്യമങ്ങൾ ഒരുപാട് ആഘോഷിച്ച ഒന്നായിരുന്നു. സാധരണ ഒരു തിരിച്ചുവരവ് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുകൊണ്ട് മീരാജാസ്മിൻ താരം ഗ്ലാമറസ് മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്തി ഗംഭീരമാക്കി. ജയറാമിന്റെ നായികയായി മകൾ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ മീര ചെയ്ത പല ഫോട്ടോഷൂട്ടുകളും ഏറെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. മിറർ സെൽഫി ഫോട്ടോസാണ് മീര ജാസ്മിൻ ആരാധകരുമായി പങ്കുവച്ചത്. ദീപ്തി വിധുപ്രതാപ് സ്റ്റൈലിഷ് എന്നും ദേവിക സഞ്ജയ് സോ ക്യൂട്ടെന്നും മറുപടി നൽകിയിട്ടുണ്ട്.