സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മീര ജാസ്മിൻ. ഒരു തവണ നാഷണൽ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും മികച്ച നടിക്കുള്ള നേടിയുള്ള മീരാജാസ്മിൻ ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹിതയായ ശേഷമായിരുന്നു മീരയുടെ ഇടവേള. പിന്നീട് ആ ബന്ധത്തിൽ നിന്ന് പിരിഞ്ഞ ശേഷവും മീര സിനിമയിൽ നിന്ന് വിട്ടുനിന്നു.
ഈ വർഷം ആ വിട്ടുനിൽപ്പിന് തിരശീല ഇടുകയും ചെയ്തു മീരാജാസ്മിൻ. ജയറാം, സത്യൻ അന്തിക്കാട് എന്നിവർ ഒന്നിച്ച മകൾ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങി വരവ്. സിനിമ തിയേറ്ററുകളിൽ വലിയ പ്രതികരണം ഇല്ലായിരുന്നുവെങ്കിലും മീര മടങ്ങിവരവ് അത്ര മോശമാക്കിയില്ല. കൂടുതൽ സിനിമകളിൽ മീര ജാസ്മിൻ സജീവമായി നിൽക്കുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
തിരിച്ചുവരവ് സിനിമയിൽ മാത്രമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലും മീരാജാസ്മിൻ മലയാളികളെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. അതും ഒരു പുതുമുഖ നായികയെ പോലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തിയായിരുന്നു മീര മലയാളികളെ ഞെട്ടിച്ചത്. ചില വിമർശനങ്ങൾ അതിന്റെ പേരിൽ താരം കേൾക്കേണ്ടി വന്നിട്ടുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മീരാജാസ്മിൻ ധാരാളമായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ മീരാജാസ്മിൻ ഒരു വിദേശ രാജ്യത്തിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. അവിടെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മീര ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഹിമവണ്ടിക്ക് സമയമായെന്നും ക്യാപ്ഷനിൽ മീരാജാസ്മിൻ എഴുതിയിട്ടുണ്ട്. ലണ്ടനിൽ ആണോ ഇപ്പോളെന്ന് ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല.