December 10, 2023

‘നിങ്ങളെ ഇത് കാണിക്കാതെ ഇരിക്കാനാകില്ല, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് മീരാജാസ്മിൻ..’ – വീഡിയോ വൈറൽ

ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മീര ജാസ്മിൻ. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായും മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്ത ഒരാളാണ് മീര ജാസ്മിൻ. 2014-ൽ വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു മീര ജാസ്മിൻ.

പക്ഷേ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. വെറുമൊരു തിരിച്ചുവരവ് എന്നല്ല പറയേണ്ടത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി കൊണ്ട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്താണ് മീരയുടെ തിരിച്ചുവരവ്. ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയ മണിക്കൂറുകൾക്ക് അകം തന്നെ ഒരു ലക്ഷം ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചത്.

തിരിച്ചുവരവിൽ ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര അഭിനയിക്കുന്നത്. ജയറാം, മീരാജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇത് കൂടാതെ മീര ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുക്കും മുമ്പുള്ള മീരയാണോ ഇതെന്ന് പലർക്കും സംശയം തോന്നുന്ന രീതിയിലാണ് പല ഫോട്ടോഷൂട്ടുകളും.

ഇപ്പോഴിതാ മീരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ബി.ടി.എസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത്. ഇതിന്റെ തന്നെ മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്, “ഞങ്ങൾ രസകരമായ ഒന്ന് ചെയ്തിട്ടുണ്ട്, നിങ്ങളെ അത് കാണിക്കാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല..”, കുറിച്ചു. ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മീര.