സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ മീര ജാസ്മിൻ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. സിനിമ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായി തന്നെ മീര ചില സൂചനകൾ നൽകിയിട്ടുണ്ട്.
പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീരയുടെ മടങ്ങിവരവ്. സമൂഹ മാധ്യമങ്ങളിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയ മീരയ്ക്ക് മികച്ച സ്വീകരണമാണ് അവിടെ തന്നെ ലഭിച്ചത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് മീര തന്റെ പുതിയ വിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നത്. മീരയുടെ മാറ്റം ശരിക്കും പ്രേക്ഷകർക്ക് മനസ്സിലാവുന്നത് പുതിയ ഫോട്ടോഷൂട്ടിലൂടെയാണ്.
ഹോട്ട് ലുക്കിലുള്ള മീരയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരെയും മലയാളികളെയും ഒരേപോലെ ഞെട്ടിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലെ പാന്റും ഓവർ കോട്ടും ഇന്നർ വെയറും ധരിച്ചുള്ള ഒരു കിടിലം മേക്കോവർ ഷൂട്ടാണ് മീര ചെയ്തിരിക്കുന്നത്. രാഹുൽ ജാൻജിയണി എന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അനിഘ ജൈനാണ് മീരയ്ക്ക് ഈ മേക്കോവറിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. അഭിനവ് ആണ് സ്റ്റൈലിംഗ് ചെയ്തത്. ഇത് ഞങ്ങളുടെ പഴയ മീര തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് ഗംഭീര മാറ്റമായി പോയെന്നും ചിലർ പറയുന്നു. ജയറാമിന്റെ നായികയായിട്ടാണ് മീര തിരിച്ചുവരുന്നത്. കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്നും താരം ഇതിനോടകം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.