മലയാള സിനിമയിലെ നായികമാരുടെ തിരിച്ചുവരവുകൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള കാര്യമാണ്. കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന സമയത്ത് വിവാഹിതരായി പിന്നീട് സിനിമയിൽ നിന്ന് മാറി ജീവിക്കുന്നവരാണ് പലരും. പിന്നീട് കുട്ടികളൊക്കെ ജനിച്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവുമ്പോൾ പണ്ട് ചെയ്തതുപോലെയുള്ള റോളുകൾ ലഭിക്കണമെന്നുമില്ല.
കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച തിരിച്ചുവരവ് മഞ്ജു വാര്യരുടെ ആയിരുന്നു. മഞ്ജുവിന് നായികയായി മടങ്ങിയെത്താനും സാധിച്ചിരുന്നു. അതിന് ശേഷം മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മറ്റൊരു മികവുറ്റ അഭിനയത്രിയാണ് മീര ജാസ്മിന്റെത് ആയിരുന്നു. മീരാജാസ്മിൻ 6 വർഷങ്ങൾക്ക് ശേഷമാണ് സിനിമയിൽ വീണ്ടും അഭിനയിച്ചത്.
അതിന് മുമ്പുള്ള 4-5 വർഷങ്ങളിലും മോശം സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്. തിരിച്ചുവരവിൽ മലയാളികൾ മൊത്തത്തിൽ ഞെട്ടിച്ചാണ് മീരാജാസ്മിൻ എത്തിയത്. ഇതുവരെ കാണാത്ത മീരയെ മലയാളികൾക്ക് കാണാൻ സാധിച്ചു. അതും പഴയതിലും ലുക്കിലും സ്റ്റൈലിലുമാണ് മീര മടങ്ങിയെത്തിയത്. ജയറാമിന്റെ നായികയായി മകൾ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചുവരവ് അറിയിച്ചത്.
സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മീര അതുപോലെ ഗ്ലാമറസ് രീതിയിലുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഗ്രീക്ക് പാചകരീതിയിലുള്ള ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ്. “സാന്റോറിനി വിളിക്കുന്നു.. എനിക്ക് പോകണം..” എന്ന ക്യാപ്ഷനാണ് മീര നൽകിയത്. ഗ്രീസിലെ സാന്റോറിനി എന്ന ദ്വീപിൽ പോകണമെന്നുള്ള ആഗ്രഹമാണ് മീര പങ്കുവച്ചത്.