മലയാള ടെലിവിഷൻ ഗെയിം ഷോകളിൽ ഒരുപാട് പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമാണ് ഉടൻ പണം. അതിന്റെ നാലാമത്തെ സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. ആദ്യ രണ്ട് സീസണുകളിൽ കണ്ട പോലെ പൊതു സ്ഥലത്ത് വച്ചല്ല മൂന്നും നാലും സീസണുകൾ നടക്കുന്നത്. അവതാരകർക്കും മാറ്റുമുണ്ടായിരുന്നു. ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനുമാണ് ഇപ്പോഴത്തെയും കഴിഞ്ഞ സീസണും അവതരിപ്പിച്ചത്.
മീനാക്ഷി അതെ ചാനലിലെ തന്നെ നായികാനായകൻ എന്ന പ്രോഗ്രാമിലെ മത്സരാർത്ഥി ആയിരുന്നു. അതിൽ ശ്രദ്ധനേടിയ ശേഷമാണ് മീനാക്ഷി ഉടൻ പണത്തിലേക്ക് എത്തുന്നത്. ഇതുവരെ റേറ്റിംഗിൽ കുറവൊന്നും വരുത്താതെ തന്നെ മീനാക്ഷി അത് ഭംഗിയായി അവതരിപ്പിക്കുന്നുമുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹമാണ് മീനാക്ഷിയെ നായികാനായകനിലേക്ക് എത്തിച്ചത്.
തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിലൂടെ അതിന് തുടക്കം കുറിക്കുകയും ചെയ്തു. ഫഹദിന്റെ മാലിക് എന്ന സിനിമയിലും മീനാക്ഷി അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷമിറങ്ങിയ പ്രണവ് മോഹൻലാലിൻറെ ഹൃദയത്തിൽ ചെറുതാണെങ്കിലും കൂടി കൈയടി നേടുന്ന ഒരു കഥാപാത്രത്തെ തന്നെ മീനാക്ഷി അവതരിപ്പിച്ചിട്ടുണ്ട്. മീനാക്ഷിയുടെ കൂടുതൽ സിനിമകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോൾ ഉടൻ പണത്തിൽ അവതാരകയായി തുടർന്നുകൊണ്ടിരിക്കുകയാണ് താരം. മീനാക്ഷി തൂവെള്ള നിറത്തിൽ ചെയ്ത ഒരു ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. സുമേഷ് ശിവയാണ് ഈ ഗ്ലാമറസ് ഷൂട്ട് എടുക്കുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ അമ്മയും മേക്കപ്പ് ആർട്ടിസ്റ്റുമായ ജയാ രവിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ടിയെന്നാണ് കമന്റുകൾ വന്നിരിക്കുന്നത്.