മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ കാവ്യാ മാധവൻ തന്റെ മുപ്പത്തിയെട്ടാമത്തെ ജന്മദിനം ആഘോഷിക്കുകയാണ്. സെപ്തംബർ 19-നാണ് കാവ്യയുടെ ജന്മദിനം. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ദിലീപുമായി ഒന്നിച്ച കാവ്യാ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2016-ലാണ് കാവ്യാമാധവൻ അവസാനമായി അഭിനയിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ജനിച്ചിരുന്നു.
ഇത് കൂടാതെ ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയെ സ്വന്തം മകളെ പോലെ തന്നെയാണ് കാവ്യയും നോക്കുന്നത്. മീനാക്ഷിയ്ക്ക് സ്വന്തം അമ്മയേക്കാൾ ആത്മബന്ധം തോന്നിയിട്ടുള്ളത് കാവ്യയോടാണെന്ന് പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ മലയാളികൾക്ക് തോന്നിയിട്ടുണ്ട്. മഞ്ജുവിന് ജന്മദിനം ആശംസിച്ച് മീനാക്ഷി പോസ്റ്റുകൾ ഒന്നുമിട്ടിട്ടില്ല.
പക്ഷേ കാവ്യയുടെ ജന്മദിനങ്ങളിൽ മീനാക്ഷി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവെക്കാറുണ്ട്. ആ പതിവ് ഈ തവണയും മീനാക്ഷി തെറ്റിച്ചില്ല. കാവ്യയ്ക്ക് ഒപ്പം വീടിന്റെ സോഫയിൽ ഇരിക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഈ പ്രാവശ്യം മീനാക്ഷി ആശംസകൾ അറിയിച്ചത്. ഒരു കറുപ്പ് ലവ് ഇമോജി മാത്രമാണ് ഫോട്ടോയോടൊപ്പം മീനാക്ഷി ചേർത്തിട്ടുളളത്. വാക്കുകൾ ഒന്നും തന്നെ എഴുതിയിട്ടില്ല.
അതെ സമയം മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദിന്റെ ജന്മദിനവും ഇന്ന് തന്നെയായിരുന്നു. കാവ്യയ്ക്ക് വിഷ് ചെയ്യുന്നത് പോലെ തന്നെ നമിതയ്ക്ക് ഒപ്പമുള്ള ഫോട്ടോസും പങ്കുവച്ചുകൊണ്ടാണ് അതിലും വിഷ് ചെയ്തത്. അതിന് താഴെ ജ്യോതികുമാരി, മീനാകുമാരി എന്ന വിശേഷണമാണ് നമിത പ്രമോദ് മറുപടിയായി നൽകിയത്. എന്തായാലും ഇരുപോസ്റ്റുകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.