February 26, 2024

‘ഭാവി നായികയോ!! സെറ്റ് സാരിയിൽ അതിസുന്ദരിയായി ദിലീപിന്റെ മകൾ മീനാക്ഷി..’ – ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് വിശേഷിപ്പിക്കുന്ന നടന്മാരിൽ ഒരാളാണ് ദിലീപ്. 2000 കാലഘട്ടങ്ങളിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമോ അതിൽ കൂടുതലോ ഹിറ്റുകളുള്ള നടൻ കൂടിയായിരുന്നു ദിലീപ്. ദിലീപ് ചെയ്ത റോളുകൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ദിലീപ് ജനഹൃദയങ്ങളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

കുറച്ച് വർഷങ്ങളായി ദിലീപ് നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയിലും ചോദ്യം ചെയ്യലിനായി സ്‌റ്റേഷനുകളിലും മാറി മാറി കയറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുളള വിവാഹമോചനവും പിന്നീട് നടി കാവ്യാ മാധവനുമായുള്ള വിവാഹവുമെല്ലാം ദിലീപിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. രണ്ട് ബന്ധത്തിലും ഓരോ പെൺകുട്ടികളും താരത്തിനുണ്ട്.

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷമാവും മകൾ മീനാക്ഷി അച്ഛനൊപ്പം ആയിരുന്നു താമസം. കേസും നൂലാമാലകളുമൊക്കെ ഉണ്ടെങ്കിൽ ദിലീപിന്റെ കുടുംബ വിശേഷങ്ങൾ പ്രതേകിച്ച് മീനാക്ഷിയുടെ കാര്യങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. മകൾ മീനാക്ഷിയും മാതാപിതാക്കളെ പോലെ സിനിമയിലേക്ക് തന്നെ എത്തുമോ എന്നും പലരും ചോദിക്കുന്നുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് മീനാക്ഷി. കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങളെല്ലാം മീനാക്ഷി അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സെറ്റ് സാരിയിലുള്ള മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. അമ്മയെ പോലെ തന്നെ അതിസുന്ദരിയായി മീനാക്ഷിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്.