മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് അറിയപ്പെടുന്ന താരമാണ് നടൻ ദിലീപ്. ഒരുപാട് വിവാദങ്ങളിൽപ്പെട്ട് നിറഞ്ഞ് നിൽക്കുന്ന ഒരാളെങ്കിലും ദിലീപിന് പ്രേക്ഷകരിൽ നിന്നുള്ള പിന്തുണയ്ക്ക് ഇതുവരെ ഒരു കുറവും വന്നിട്ടില്ല. ദിലീപ് വീണ്ടും വിവാഹിതനായപ്പോൾ പോലും പ്രേക്ഷകരുടെ പിന്തുണയുണ്ടായിരുന്നു. നടിയായിരുന്ന കാവ്യാ മാധവനെയാണ് ദിലീപ് രണ്ടാമത്തെ വിവാഹം ചെയ്തത്.
ദിലീപിന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷിയും താരത്തിന് ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ രണ്ടാമത് വിവാഹിതനായപ്പോൾ മീനാക്ഷിയും അതിന് താല്പര്യം പ്രകടിപ്പിച്ച് ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. ദിലീപും കാവ്യയും അവരുടെ മകൾ മഹാലക്ഷ്മിയും ഒപ്പം മീനാക്ഷിയും അടങ്ങുന്ന കുടുംബമാണ് താരത്തിന്റേത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ മകൾ മീനാക്ഷി ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കി ഉപരി പഠനത്തിന് വേണ്ടി വിദേശത്ത് പോയതാണോ അതോ അവധി ആഘോഷിക്കാൻ വേണ്ടി പോയതാണോ എന്ന് വ്യക്തമല്ല. മീനാക്ഷി പങ്കുവച്ച ചിത്രങ്ങൾ ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്.
ചിത്രങ്ങളിൽ മീനാക്ഷിയെ കാണാൻ ദീപിക പദുക്കോണിനെ പോലെയുണ്ടെന്ന് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ഈ അടുത്തിടെ നടന്ന സംവിധായകൻ അരുൺ ഗോപിയുടെ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ ദിലീപ് കുടുംബസമേതം പങ്കെടുത്തിരുന്നു. അന്നും ക്യാമറ കണ്ണുകൾ പോയത് ദിലീപിലേക്ക് തന്നെയായിരുന്നു. മീനാക്ഷി സിനിമയിൽ വരുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.