‘വീണ്ടും തെരി ബേബി..! മകൾക്ക് ഒപ്പമുള്ള പുതിയ ഫോട്ടോസ് പങ്കുവച്ച് നടി മീന സാഗർ..’ – ചിത്രങ്ങൾ വൈറൽ
25-ഓളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശേഷം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് നടി മീന. മലയാളം, തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകളിൽ ബാലതാരമായി അഭിനയിച്ച മീന 1982-ലാണ് അരങ്ങേറ്റം കുറിച്ചത്. 1990-ൽ തമിഴ് ചിത്രമായ ഒരു പുതിയ കഥയേ എന്ന സിനിമയിലൂടെ നായികയായും താരം അരങ്ങേറ്റം കുറിച്ചു.
മലയാളത്തിൽ 1991-ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന സിനിമയിലാണ് താരം അഭിനയിച്ചതെങ്കിലും മോഹൻലാൽ നായകനായി അഭിനയിച്ച വർണ്ണപ്പകിട്ട് എന്ന ചിത്രമാണ് മലയാളികൾക്ക് ഇടയിൽ താരത്തെ സുപരിചിതയാക്കിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി താരം അഭിനയിച്ചു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ച മീന ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് മോഹൻലാലിനൊപ്പമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മിക്കപ്പോഴും കാണുന്ന പ്രേക്ഷർക്ക് ഇഷ്ടമായിരുന്നു. മലയാളത്തിൽ ആദ്യമായി 50 കോടി നേടിയ ചിത്രമായ ദൃശ്യത്തിലെ മോഹൻലാലിൻറെ നായികയായി എത്തിയത് മീന ആയിരുന്നു.
മീനയെ പോലെ തന്നെ മീനയുടെ മകളും സിനിമയിൽ ബാലതാരമായി അഭിനയിക്കുകയാണ്. നൈനിക വിദ്യാസാഗർ എന്നാണ് മകളുടെ പേര്. സൂപ്പർസ്റ്റാർ ഇളയദളപതി വിജയ് നായകനായ തെരിയിൽ വിജയുടെ മകളായി അഭിനയിച്ച് കൈയടി നേടിയ നൈനികയ്ക്കും അമ്മയുടെ കൂട്ട് തന്നെ ഒരുപാട് ആരാധകരാണ് ഉള്ളത്.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസിന് സോഷ്യൽ മീഡിയയിൽ എപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. നൈനികയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്തും നിന്നും ഇപ്പോൾ ലഭിക്കുന്നത്. പഴയ മീനയുടെ തനിപ്പകർപ്പാണ് നൈനിക എന്നാണ് ആരാധകരുടെ കമന്റുകൾ.