‘എന്നെ ഇങ്ങനെയാക്കിയത് ഭർത്താവ്, ഇതുവരെ എത്തിച്ചത് അദ്ദേഹമാണ്..’ – മനസ് തുറന്ന് നടി സോന നായർ

‘എന്നെ ഇങ്ങനെയാക്കിയത് ഭർത്താവ്, ഇതുവരെ എത്തിച്ചത് അദ്ദേഹമാണ്..’ – മനസ് തുറന്ന് നടി സോന നായർ

മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സോനാനായര്‍. 1996ല്‍ അഭിനയിച്ച തൂവല്‍ കൊട്ടാരം എന്ന സിനിമലൂടെയാണ് താരം അഭിനയ രംഗത്ത് തിളങ്ങിയത്. ചിത്രത്തിലെ ഹേമ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ ലോകത്ത് വന്ന അന്ന് മുതല്‍ ഇന്ന് വരെ ലഭിച്ച് കഥാപാത്രങ്ങളെ താരം മികവുറ്റ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത സോന ഇടക്കാലത്ത് ഒരുപാട് സീരിയലുകളും സജീവമായിരുന്നു. സിനിമ മേഖലയില്‍ മാത്രമല്ല താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയിയലൂടെയാണ്.

ഇപ്പോഴിതാ താരം തന്റെ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറക്കുകയാണ്. ഉദയന്‍ അമ്പാടി ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹത്തിനു ശേഷമാണ് നടിയ്ക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത്. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങള്‍ മികച്ചതാക്കുന്നതില്‍ ഏറ്റവും അധികം സപ്പോര്‍ട്ട് നല്‍കിയത് ഭര്‍ത്താവാണ്.

അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട് എന്നാണ് സോന പറയുന്നത്. ഉദയന്‍ അമ്പാടിയാണ് തന്നെ ഇത് വരെ എത്തിച്ചത് എന്നും അദ്ദേഹമല്ല എന്റെ ഭര്‍ത്താവെങ്കില്‍ താന്‍ ഇത് വരെ എത്തില്ലെന്നും സോന പറയുന്നു. നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ലെന്നും അടുക്കളമാത്രമല്ല ജീവിതമെന്നും ഭര്‍ത്താവ് പറഞ്ഞു.

തനിക്ക് സിനിമാ മേഖലയില്‍ നിന്ന് കിട്ടിയ എല്ലാ നേട്ടങ്ങളും ഭര്‍ത്താവ് നേടിതന്നതാണെന്നും സോന പറയുന്നു. തൂവൽ കൊട്ടാരം എന്ന സിനിമയിലാണ് സോനാ ആദ്യമായി അഭിനയിക്കുന്നത്. മോഹൻലാൽ നായകനായി 2005-ൽ പുറത്തിറങ്ങിയ നരൻ എന്ന സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമാണ് സോനയെ പ്രേക്ഷകർക്ക് ഇടയിൽ ഇത്ര സുപരിചിതയാക്കിയത്.

CATEGORIES
TAGS