February 29, 2024

‘ഗോവയിൽ വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് ഈറനോടെ നടി മെറീന മൈക്കിൾ..’ – വീഡിയോ വൈറൽ

സിനിമയിൽ നായികയായി അഭിനയിക്കുന്നതിനേക്കാൾ സഹനടി റോളുകളിൽ അഭിനയിച്ച് ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. തിയേറ്ററിൽ പ്രേക്ഷകരുടെ കൈയടികൾ അവർ വാങ്ങാറുമുണ്ട്. സോഷ്യൽ മീഡിയകളുടെ വരവോടെ അത്തരം താരങ്ങൾക്ക് ഒരുപാട് ആരാധകരെ ഫോളോവേഴ്സ് ആയിട്ട് ലഭിക്കാറുണ്ട്. പലരും തങ്ങളുടെ വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കും.

അമർ അക്ബർ അന്തോണി, ഹാപ്പി വെഡിങ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മെറീന മൈക്കിൾ. അമർ അക്ബറിൽ ഇന്ദ്രജിത്തിന്റെ കാമുകിയുടെ റോളിൽ ഒന്ന്, രണ്ട് സീനുകളിൽ തിളങ്ങിയപ്പോൾ ഹാപ്പി വെഡിങ്ങിൽ കോമഡി നമ്പറുകൾ പറഞ്ഞ് സോഫിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു താരം.

വിനീത് ശ്രീനിവാസന്റെ നായികയായി എബി എന്ന സിനിമയിൽ മെറീന അഭിനയിച്ചിട്ടുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരമാണ് താരത്തിന്റെ ആദ്യ ചിത്രം. മുംബൈ ടാക്സി, നാം, ഇര, വികൃതി, പിടികിട്ടാപ്പുള്ളി, മറിയം വന്ന് വിളക്കൂതി, രണ്ട്, മെമ്പർ രമേശൻ ഒമ്പതാം വാർഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ 21 ഗ്രാംസ്‌ ആണ് താരത്തിന്റെ അവസാന റിലീസ് ചിത്രം.

സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി ഗോവയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് മെറീന ഇപ്പോൾ. ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് ഈറനോടെ നിൽക്കുന്ന ഒരു വീഡിയോ മെറീന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മെറീനയുടെ സ്വന്തം കാറായ ടാറ്റ നെക്സണിലാണ് യാത്ര പോയിരിക്കുന്നത്. പൊളിയെന്നാണ് ആരാധകർ വീഡിയോയുടെ താഴെ ഇട്ടിരിക്കുന്ന കമന്റ്.