‘ട്രഡീഷണൽ കാശ്മീരി പെൺകുട്ടികളുടെ ലുക്കിൽ നടി മെറീന മൈക്കിൾ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ട്രഡീഷണൽ കാശ്മീരി പെൺകുട്ടികളുടെ ലുക്കിൽ നടി മെറീന മൈക്കിൾ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയിലെ വസ്ത്രധാരണ രീതികൾ ഓരോ സംസ്ഥാനത്ത് ഓരോ രീതിയിലാണ്. സൗത്ത് ഇന്ത്യയിലെ പെൺകുട്ടികൾ ധരിക്കുന്ന സ്റ്റൈലിലുള്ള ഉള്ള വസ്ത്രങ്ങളല്ല നോർത്ത് ഇന്ത്യൻ പെൺകുട്ടികൾ ധരിക്കുന്നത്. ഭാഷയും പെരുമാറ്റവുമെല്ലാം ഓരോ സ്ഥലത്തും മാറുന്നത് പോലെ തന്നെ വേഷങ്ങളിലും മാറ്റങ്ങളുണ്ട്. കേരളത്തിൽ സെറ്റു സാരിയാണെങ്കിൽ മറ്റൊരു സംസ്ഥാന വേറെയൊരു രീതിയാണ്.

അത്തരത്തിൽ കാശ്മീരി പെൺകുട്ടികൾ ധരിക്കാറുള്ള ട്രഡീഷണൽ വസ്ത്രം ധരിച്ച് പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി മെറീന മൈക്കിൾ ഇപ്പോൾ. അഭിനയത്രി എന്നതിൽ ഉപരി മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ മെറീനയുടെ വസ്ത്രധാരണത്തിലും പല സ്റ്റൈലുകൾ ആരാധകർക്ക് കാണാൻ സാധിക്കാറുണ്ട്.

കഴുത്തിൽ വലിയ ഭാരമേറിയ മാലയും കാതിൽ വലിയ കമ്മലുകളും അണിഞ്ഞാണ് കാശ്മീരി പെൺകുട്ടികളെ പൊതുവേ അവിടെ കാണാൻ സാധിക്കാറുളളത്. അത്തരത്തിൽ തന്നെയാണ് മെറീനയും ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ആരിഫ് എ.കെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

തലയിൽ ഷാൾ ചുറ്റി കൈയിൽ കഴുത്തിലും കാതിലും കിടക്കുന്നതിന് ചേർന്ന വളകളും ധരിച്ച് അസ്സൽ ഒരു കാശ്മീരി പെൺകുട്ടിയെ പോലെയാണ് മെറീനയെ കാണാൻ സാധിക്കുന്നത്. ഫാഷൻ ഡിസൈനറായ ഷിറി ഷിബിലയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ആഭരണങ്ങൾ കാർത്തിക മോഹനന്റെ കീയയും അതുപോലെ വളകൾ ഇനിക കളക്ഷൻസിന്റെയുമാണ്.

പാറക്കാട്ട് നേച്ചർ റിസോർട്സിൽ വച്ചാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മറിയം വന്നു വിളക്കൂതി എന്ന സിനിമയിലാണ് പ്രൊമോ സോങ്ങിലാണ് മെറീന അവസാനമായി അഭിനയിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്ങാണ് മെറീനയുടെ കരിയറിൽ വഴിത്തിരിവായത്.

CATEGORIES
TAGS