‘ഹാപ്പി വെഡിങ്ങിലെ സോഫിയയല്ലേ ഇത്!! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ മെറീന മൈക്കിൾ..’ – ചിത്രങ്ങൾ വൈറലാകുന്നു

‘ഹാപ്പി വെഡിങ്ങിലെ സോഫിയയല്ലേ ഇത്!! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ മെറീന മൈക്കിൾ..’ – ചിത്രങ്ങൾ വൈറലാകുന്നു

സിനിമയിൽ ചെറിയ അവതരിപ്പിച്ച് കൈയടി നേടുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. ഒരു പക്ഷേ സിനിമയിൽ അഭിനയിക്കുന്ന നായകനെയും നായികയേക്കാൾ മലയാളികൾ ചിലപ്പോൾ ആ ചിത്രത്തിൽ ചെറിയ റോളിൽ അഭിനയിച്ച താരങ്ങളെ ഓർത്തിരിക്കാറുണ്ട്. അത്തരത്തിൽ ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ.

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ സിനിമയിലേക്ക് എത്തിയ മെറീന ചെറിയ ചെറിയ വേഷങ്ങളിലൂടെ ആണ് തിളങ്ങിയത്. സംസാരം ആരോഗ്യത്തിന് ഹാനി കരം ആയിരുന്നു മെറീനയുടെ ആദ്യ സിനിമ. അത് കഴിഞ്ഞ് അമർ അക്ബർ അന്തോണിയിൽ ഇന്ദ്രജിത്തിന്റെ കാമുകി വേഷത്തിലാണ് മെറീന അഭിനയിച്ചത്. ഹാപ്പി വെഡിങ്ങിലൂടെയാണ് മെറീനയെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

ഹാപ്പി വെഡിങ്ങിലെ സോഫിയയെ അത്ര പെട്ടന്ന് മറക്കാൻ പറ്റുകയില്ല. ഷറഫുദ്ധിന്റെ ഒപ്പം കട്ടയ്ക്ക് കോമഡി പിടിച്ചു നിന്ന് പെൺകുട്ടിയായിരുന്നു മെറീന. അത് കഴിഞ്ഞ് നിരവധി സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. രണ്ട്, മെമ്പർ രമേശൻ ഒമ്പതാം വാർഡ്, 21 ഗ്രാംസ്, പദ്മ എന്നീ ഈ വർഷം ഇറങ്ങിയ ഈ സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. അമ്പലമുക്കിലെ വിശേഷങ്ങളാണ് മെറീനയുടെ അടുത്ത സിനിമ.

ഇൻസ്റ്റാഗ്രാമിൽ മറ്റു നടിമാരെ പോലെ തന്നെ മെറീന മൈക്കിളും വളരെ സജീവമാണ്. സച്ചിൻ മോഹൻദാസ് എന്ന ഫോട്ടോഗ്രാഫർ എടുത്ത മെറീനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മുന്നാറിലെ പാറേക്കാട്ട് റിസോർട്ടിൽ വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലെ മോഡേൺ ഔട്ട്ഫിറ്റാണ് മെറീന ധരിച്ചത്. നോവ എന്നാണ് ഫോട്ടോ സീരിസിന് നൽകിയിരിക്കുന്ന പേര്.

CATEGORIES
TAGS