‘കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ, ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന വെസ്റ്റുകൾ..’ – തുറന്നടിച്ച് മനോജ് കുമാർ

ബിഗ് ബോസിന്റെ ആറാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ തവണ മത്സരാർത്ഥികളിൽ പലരും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. ചിലർ ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ പ്ലാൻ ചെയ്തു വന്നവരുണ്ടെന്ന് തന്നെ ആക്ഷേപം ആദ്യ ആഴ്ചയിൽ തന്നെ വന്നിരുന്നു. ഇത്തരത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ള രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും പ്ലാൻ ചെയ്തു പ്രണയനാടകം കളിക്കുന്ന എന്നായിരുന്നു ആരോപണം.

ഇപ്പോഴിതാ ഇരുവർക്കും എതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമ, സീരിയൽ നടനായ മനോജ് കുമാർ. “മലയാളം ബിഗ് ബോസ് സീസൺ ആറിനെ കുറിച്ച് ആരേലും എന്നോട് ചോദിച്ചാൽ, ഒരു മാലിന്യ കൂമ്പാരമാണ് അത്. ബിഗ് ബോസ് ഒരു നല്ല ഷോയാണ്. അതിന് നശിപ്പിക്കുന്നത് അവിടെ വരുന്ന മത്സരാർത്ഥികളാണ്. ഇതിനകത്ത് കിടന്നു പേക്കൂത്ത് കാണിക്കുന്നവർ കണ്ട് വളരെ അധികം ദുഖം തോന്നുന്നു.

പ്രണയത്തെയും രതിഭാവങ്ങളെയും വെറുപ്പിച്ചും അറപ്പിച്ചും നമ്മളെ അകറ്റി നിർത്താൻ ഇതിലുള്ള രണ്ടുപേർക്കു സാധിച്ചിട്ടുണ്ട്. കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ഓരോ ചേഷ്ഠകൾ കാണിക്കുമ്പോൾ, കബ്രി എന്നാണ് എനിക്ക് അവനെ വിളിക്കാൻ താല്പര്യം. കടിപ്രി എന്നാണ് പറയേണ്ടത്. കടിയാണ് പുള്ളിയുടെ മെയിൻ. ദന്തകാമാവേശരോഗമാണ് ഇത്.. എപ്പോഴും മുല്ലപ്പൂവിന്റെ ചുവട്ടിലാണ് കിടക്കുന്നത്. സീസൺ ഫോറിലെ ജാസ്മിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു.

ജാസ്മിൻ മൂസയോട് എനിക്ക് അന്ന് കുറച്ച് ഇഷ്ടക്കുറവുണ്ടായിരുന്നു. അത് മാറി.. ജാസ്മിൻ എന്ന പേരുള്ള വേറെ ചിലരെ ഞാൻ ഇന്ന് വെറുക്കുന്നു. സ്വന്തം തന്ത പൊരിച്ചിട്ടുപോലും ഒരു കൂസലുമില്ലാത്ത ഒരാൾ. പുള്ളി ബ്ലോക്ക് ഒന്നും ഉണ്ടാവില്ല. ആത്മഹ.ത്യാ ഭീഷണി മുഴക്കി ബിഗ് ബോസിനെ കൊണ്ട് അങ്ങേരു വിളിച്ചതായിരിക്കും. യേശു ക്രിസ്തുവിന്റെ മുഖവും കാമപിശാശിന്റെ മനസ്സുമുള്ള ആ ജന്തുവിനെ വെറുപ്പാണ്. പിന്നെ ആ മുല്ലപ്പൂവിനെയും.. മുല്ലപ്പൂവിനെ വരെ വെറുത്തു, മുല്ലപ്പൂവ് വേണമെന്ന് എന്നോട് പറയരുതെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ട്..”, മനോജ് പറഞ്ഞു.