‘ഒറ്റ നോട്ടത്തിൽ ഉർവശി തന്നെ!! അച്ഛന്റെയും അമ്മയുടെ പാതയിൽ കുഞ്ഞാറ്റ..’ – മകൾക്ക് ഒപ്പം മനോജ് കെ ജയൻ

സിനിമ താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. അവരുടെ മക്കളും മാതാപിതാക്കളെ പോലെ സിനിമയിലേക്ക് തന്നെ എത്തുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. മലയാള സിനിമ മേഖലയിൽ താരദമ്പതികളായി ജീവിച്ച് പിന്നീട് വളരെ അപ്രതീക്ഷിതമായി വേർപിരിഞ്ഞ ജോഡികളായിരുന്നു നടൻ മനോജ് കെ ജയനും നടി ഉർവശിയും. 2000-ലായിരുന്നു ഇരുവരുടെയും വിവാഹം.

മനോജ് കെ ജയനെക്കാൾ മുന്നിൽ സിനിമയിലേക്ക് എത്തിയ ഒരാളാണ് ഉർവശി. അഭിനയത്തിന്റെ കാര്യത്തിലും ഒരുപിടി മുന്നിൽ നിൽക്കുന്ന ഇരുവരും തമ്മിൽ പ്രണയിച്ചാണ് വിവാഹം ചെയ്തത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കിയ താരദമ്പതികൾ 2008-ൽ വേർപിരിഞ്ഞു. തേജ ലക്ഷ്മി എന്ന പേരിൽ ഒരു മകളും താരദമ്പതികൾക്ക് ഉണ്ടായിരുന്നു. മകൾ അച്ഛനും അമ്മയ്ക്കും ഒപ്പം മാറിമാറി ആയിരുന്നു താമസിച്ചത്.

പിന്നീട് മനോജ്, ആശ എന്ന യുവതിയുമായി വിവാഹിതനായപ്പോൾ ഉർവശി 2013-ൽ ശിവപ്രസാദ് എന്നയാളുമായി വിവാഹിതയായി. രണ്ടുപേർക്കും ആ ബന്ധങ്ങളിൽ ഓരോ മക്കളുമുണ്ട്. ഉർവശി, മനോജ് ദമ്പതികളുടെ മകൾ തേജയാകട്ടെ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കാരണം ഉർവശിയുടെ ചേച്ചി കല്പനയുടെ മകൾ ഇപ്പോൾ സിനിമയിൽ അരങ്ങേറിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ തേജ ലക്ഷ്മിയും സിനിമയിൽ അഭിനയിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ ഒരു മാഗസിൻ നൽകിയ ഫോട്ടോഷൂട്ടിലെ മനോജിന്റെയും മകൾ തേജയുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീകാന്ത് കളരിക്കലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫെമി ആന്റണിയുടെ മേക്കപ്പിൽ സ്മിജിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.പാരീസ് ഡേ ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് തേജ ധരിച്ചിരിക്കുന്നത്.