‘ദുഖം തോന്നുന്നു! ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം..’ – സുരേഷ് ഗോപിയെ പിന്തുണച്ച് നടി മഞ്ജുവാണി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്ന സമയത്ത് മാധ്യമപ്രവർത്തകയുടെ തോളിൽ അവർ കൈത്തട്ടി മാറ്റിയിട്ടും വച്ചതിന് എതിരെ വിമർശനങ്ങൾ വരികയും ഇന്ന് രാവിലെ സുരേഷ് ഗോപി അവരോട് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ്.

പക്ഷേ സുരേഷ് ഗോപിയോട് എതിർപ്പുള്ളവർ ഈ വിഷയം വിടാൻ ഉദ്ദേശമില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാപ്പ് പറഞ്ഞിട്ടുമുണ്ട് സുരേഷ് ഗോപിക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് വരുന്നത്. സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്‌നം പോസ്റ്റുമായി വന്നിരിക്കുകയാണ്.

“സങ്കടകരം കഷ്ടം.. മനസ്സിൽ പുഴുവരിച്ചു വൃണംപൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയതിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും. ദുഖം തോന്നുന്നു! ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. മീഡിയ വൺ ചാനൽ പത്രപ്രവർത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസം ആണെങ്കിൽ, കേരളത്തിലെ കപടപുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ.

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്ര പ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണ് അവരുടെ രാഷ്ട്രീയം? മീഡിയവൺ രാഷ്ട്രീയം ആണോ അതോ ചാനലാണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പോ പറയാനുള്ളൂ..”, മഞ്ജുവാണി ഭാഗ്യരത്‌നം കുറിച്ചു. പോസ്റ്റിന് താഴെയും മഞ്ജുവിനെ എതിർത്ത് നിരവധി കമന്റുകൾ വന്നിട്ടുണ്ട്.