‘ലേഡി സൂപ്പർസ്റ്റാർ!! പെരിന്തൽമണ്ണയെ ഇളക്കിമറിച്ച് കിടിലം ലുക്കിൽ മഞ്ജു വാര്യർ..’ – ഫോട്ടോസ് കാണാം
പതിനേഴാം വയസ്സിൽ അഭിനയ രംഗത്ത് വന്ന് നിരവധി സിനിമകളിൽ നായികയായി തകർത്ത് അഭിനയിച്ച് പിന്നീട് ഒരു ബ്രേക്കിന് ശേഷം അതിശക്തമായി തിരിച്ചുവരവ് നടത്തി ഇന്ന് ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിപ്പെട്ട താരമാണ് നടി മഞ്ജു വാര്യർ. വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ തിരിച്ചുവരവിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.
തിയേറ്ററുകളിൽ കൂക്കുവിളി നടത്തിയവരെ കൊണ്ട് തന്നെ ഇപ്പോൾ കൈയടിപ്പിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ് മഞ്ജു. മഞ്ജു ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിപ്പെട്ടെന്ന് ഇന്നും വിശ്വാസം വരാത്തവർക്ക് ഒരു മറുപടി എന്നോളമുള്ള കാഴ്ചയായിരുന്നു ഇന്ന് പെരിന്തൽമണ്ണയിൽ കണ്ടത്. മൈ ജി എന്ന ബ്രാൻഡിന്റെ നൂറാമത്തെ ഷോറൂം ഇനോഗ്യറേഷൻ ജനപ്രവാഹം തന്നെയായിരുന്നു വന്നത്.
മഞ്ജുവിനെ കാണാൻ വേണ്ടി തടിച്ചുകൂടിയ ജനക്കൂട്ടം കണ്ടാൽ ഉറപ്പിച്ചു തന്നെ പറയാം, ലേഡി സൂപ്പർസ്റ്റാർ. അക്ഷരാർത്ഥത്തിൽ പെരിന്തൽമണ്ണയെ മഞ്ജു ഇളക്കിമറിച്ചു. കാറിന്റെ സൺറൂഫിന്റെ ഗ്ലാസ് തുറന്ന് കൈകാണിച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കിൽ വേദിയിലേക്ക് എത്തുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.
43-കാരിയായ മഞ്ജുവിനെ ചിത്രങ്ങളിൽ ഒരു 25-കാരിയുടെ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. യൂനസ് ഡക്സോ എന്ന ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കറുത്ത ടി-ഷർട്ടും നീല ഓവർകോട്ടും കറുത്ത കൂളിംഗ് ഗ്ലാസും വച്ചാണ് മഞ്ജു എത്തിയത്. മഞ്ജുവിന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് അടുത്ത ചിത്രം.