December 2, 2023

‘കുട്ടികൾക്ക് ഒപ്പം കിം കിം പാട്ടിന് വേദിയിൽ ചുവടുവച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരമാണ് നടി മഞ്ജു വാര്യർ. സിനിമയിലേക്ക് എത്തുന്ന കാലത്ത് 1995-1999 വരെ ഏതൊരു അഭിനയത്രിയും മോഹിക്കുന്ന ഒരുപറ്റം കഥാപാത്രങ്ങൾ ചെയ്‌ത്‌ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജുവിന്റെ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു.

പിന്നീട് 2014-ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’വിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജുവിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഓരോ സിനിമകൾ കഴിയും തോറും മഞ്ജു കൂടുതൽ വളർന്നുകൊണ്ടേയിരുന്നു. സാധാ സിനിമകളോടൊപ്പം തന്നെ സ്ത്രീപക്ഷ സിനിമകളിൽ അഭിനയിച്ച് മഞ്ജു പതിയെ പതിയെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയും ചെയ്തു.

കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്ന മഞ്ജു രണ്ട് തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയിട്ടുള്ള ഒരാളാണ്. ഇപ്പോഴും നൃത്തം ചെയ്യാൻ ഏറെ താല്പര്യം പ്രകടിപ്പിക്കാറുളള ഒരാളുകൂടിയാണ് മഞ്ജു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ മഞ്ജു പങ്കുവച്ചിട്ടുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പങ്കെടുത്തപ്പോഴാണ് ഇത് സംഭവിച്ചത്. ആ സിനിമയിലെ തന്നെ ഹിറ്റായ മഞ്ജു പാടിയ ‘കിം കിം’ എന്ന പാട്ടിനാണ് മഞ്ജുവും കുട്ടികളും ഡാൻസ് ചെയ്തത്. “നൃത്തം ചെയ്യുമ്പോൾ ജീവിതം കൂടുതൽ മികച്ചതാവുന്നു..” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിട്ടുള്ളത്.