‘കിടിലം ഔട്ട്ഫിറ്റിൽ ബോസ് ലേഡി ലുക്കിൽ എസ്തർ, ഭാവി നായികയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒന്നാണ്. പ്രേക്ഷകർ ഒരുപാട് ത്രില്ല് അടിച്ച കണ്ട ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച താരമാണ് എസ്തർ അനിൽ. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് എസ്തർ ചിത്രത്തിൽ അഭിനയിച്ചത്.

ക്ലൈമാക്സ് രംഗങ്ങളിൽ എസ്തറിന്റെ പ്രകടനം എടുത്തുപറയേണ്ട കാര്യമാണ്. മലയാള സിനിമയിൽ പല കളക്ഷൻ റെക്കോർഡുകളും ദൃശ്യം പൊട്ടിച്ചിരുന്നു. സിനിമ ഗംഭീര വിജയമായതോടെ എസ്തർ എന്ന താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ വേറെയും സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചിരുന്നു.

സിനിമ ഇറങ്ങിയ ഏഴ് വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും എസ്തർ അഭിനയിച്ചിരുന്നു. കുട്ടി താരത്തിൽ നിന്ന് ഒരുപാട് മാറിയ എസ്തർ ഒരു പ്ലസ് ടൂ പഠിക്കുന്ന വിദ്യാർത്ഥിനിയായിട്ടാണ് അതിൽ അഭിനയിച്ചത്. ആ സിനിമയും മികച്ച അഭിപ്രായം നേടിയിരുന്നു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ എസ്തറിന്റെ ചില ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ദൃശ്യത്തിലെ ആ കൊച്ചുകുട്ടി തന്നെയാണോ എന്ന് പോലും പലരും ചോദിച്ചു പോയിരുന്നു.

പിന്നീട് നിരന്തരം സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്തു വന്നിരുന്ന എസ്തർ ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഒരു ഫോർമൽ ഡ്രസ്സ് ധരിച്ച് ബോസ് ലേഡി ലുക്കിലുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചിട്ടുള്ളത്. പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിങ്ങിൽ അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജോയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റെ അടുത്ത റിലീസ് ചിത്രം.


Posted

in

by