‘കൈയിൽ പ്രസാദവും നെറ്റിയിൽ ചന്ദനകുറിയും തൊട്ട് നാടൻ ലുക്കിൽ ഗായിക മഞ്ജരി..’ – ചിത്രങ്ങൾ പങ്കുവച്ച് താരം!!

അച്ചുവിന്റെ അമ്മയിലെ ‘താമരകുരുവിക്ക് തട്ടമിട്’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ ശബ്ദമാണ് ഗായിക മഞ്ജരിയുടേത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സൂപ്പർഹിറ്റ് പാട്ടുകൾ പാടുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുകയും ചെയ്തിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടാൻ മഞ്ജരിക്ക് അവസരം ലഭിച്ചിരുന്നു.

പല ഗായകർക്കും ലഭിക്കാത്ത ഭാഗ്യമാണ് ആ സമയത്ത് മഞ്ജരിക്ക് ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയിട്ടുള്ള മഞ്ജരി ഇപ്പോഴും പിന്നണി ഗായിക രംഗത്ത് സജീവമാണ്. ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ ഒരു ജഡ്ജാണ് മഞ്ജരി എന്നതുകൂടി എടുത്തു പറയേണ്ടതാണ്.

സിനിമയിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരമ്പരകളുടെ ടൈറ്റിൽ സോങ് പാടിയിട്ടുള്ളത് മഞ്ജരിയാണ്. ഉറുമിയിലെ ചിമ്മി ചിമ്മി എന്ന ഗാനത്തിനും നിരവധി അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ മഞ്ജരി തന്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും അതിലൂടെ പങ്കുവെക്കാറുണ്ട്.

മഞ്ജരി ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പൂക്കൾ ഡിസൈനുള്ള നീല സാരിയിൽ തനി നാടൻ ലുക്കിൽ, കൈയിൽ പ്രസാദവും നെറ്റിയിൽ ചന്ദനകുറിയും തൊട്ട് നിൽക്കുന്ന താരത്തെ മികച്ച കമന്റുകളാണ് ആരാധകർ ഇട്ടിരിക്കുന്നത്. ‘പ്രഭാത പ്രാർത്ഥനകൾ എന്നെ പ്രചോദിപ്പിക്കും.

ദൈവത്തിന്റെ അനുഗ്രഹങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ ദിവസവും ഇതുപോലെ, ആത്മാർത്ഥവും ആനന്ദദായകവുമാകാൻ ഞാൻ ആഗ്രഹിക്കുന്നു..’, മഞ്ജരി ചിത്രങ്ങളോടൊപ്പം കുറിച്ചു. മഞ്ജരിയെ മോഡേൺ ഡ്രെസ്സിനേക്കാൾ ഈ ലുക്കിലാണ് കാണാൻ ആഗ്രഹിക്കുന്നതെന്നും ആരാധകർ തിരിച്ച് മറുപടി നൽകിയിരുന്നു.

CATEGORIES
TAGS
NEWER POST‘ബിക്കിനിയിൽ തിളങ്ങി ആലിയ ഭട്ട്, കൂട്ടുകാരികൾക്ക് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷം..’ – ഫോട്ടോസ് വൈറൽ