ഏഷ്യാനെറ്റിൽ റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സീരിയലാണ് പാടാത്ത പൈങ്കിളി. ഒരു കൂട്ടുകുടുംബത്തിലേക്ക് ജോലിക്കാരിയായി വരുന്ന പെൺകുട്ടിയും അവിടെയുള്ള പയ്യനുമായി വിവാഹിതനാവുകയും അതിന് ശേഷം ആ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളുമെല്ലാം ചേർത്തുളള കഥയാണ് സീരിയലിലിന്റെ ഇതിവൃത്തം. ഒരുപാട് സുപരിചിതരായ താരങ്ങളും ആ സീരിയലിലുണ്ട്.
ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ വീഡിയോസ് പങ്കുവച്ച് ശ്രദ്ധേയായ മനീഷ മഹേഷാണ് അതിലെ പ്രധാന കഥാപാത്രമായ കണ്മണി എന്ന റോളിൽ അഭിനയിക്കുന്നത്. 400-ൽ അധികം എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞ സീരിയലിൽ ആദ്യം മുതൽ തന്നെ കണ്മണിയായി അഭിനയിക്കുന്നത് മനീഷ മഹേഷാണ്. കഥാപാത്രത്തിനോട് 100 ശതമാനം നീതിപുലർത്തുന്ന രീതിയിലുള്ള പ്രകടനമാണ് മനീഷ ചെയ്തിട്ടുള്ളത്.
മനീഷയുടെ ഓപ്പോസിറ്റ് പ്രധാന കഥാപാത്രമായ ദേവായി മൂന്ന് പേർ ഇതിനോടകം വന്നിട്ടുമുണ്ട്. ഇപ്പോൾ മനു മാർട്ടിൻ എന്ന താരമാണ് അത് അവതരിപ്പിക്കുന്നത്. പാടാത്ത പൈങ്കിളിയിൽ വന്ന ശേഷമാണ് മനീഷയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ ധാരാളം ആരാധകരും മനീഷയെ ഫോളോ ചെയ്യുന്നുണ്ട്.
സ്വയംവര സിൽക്സിന് വേണ്ടി മനീഷ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ വിജിലാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബിൻ സാബുവാണ് ചിത്രങ്ങളും വിഡിയോയും എടുത്തിരിക്കുന്നത്. ട്രാവൻകോർ ഹെറിറ്റേജ് എന്ന ബീച്ച് റിസോർട്ടിൽ വച്ചാണ് ഇത് എടുത്തിരിക്കുന്നത്. സാരിയിൽ കിടിലം ലുക്കിലാണ് മനീഷ തിളങ്ങിയിരിക്കുന്നത്.