‘കാത്തിരിപ്പിന് വിരാമം!! തെന്നിന്ത്യൻ നടി കാജൽ അഗർവാൾ ആൺകുഞ്ഞ് പിറന്നു..’ – സ്ഥിരീകരിച്ച് സഹോദരി

‘കാത്തിരിപ്പിന് വിരാമം!! തെന്നിന്ത്യൻ നടി കാജൽ അഗർവാൾ ആൺകുഞ്ഞ് പിറന്നു..’ – സ്ഥിരീകരിച്ച് സഹോദരി

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ അമ്മയായി. കാജൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന് ദേശീയ മാധ്യമങ്ങളിൽ വാർത്ത വരികയും സഹോദരി നിഷ അഗർവാൾ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കാജലും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യവസായിയായ ഗൗതം കിച്ച്ലുവാണ് താരത്തിന്റെ ഭർത്താവ്. 2020 ഒക്ടോബറിലാണ് താരം വിവാഹിതയായത്.

കുഞ്ഞിന്റെ മുഖം കാണാൻ വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. കാജലും ഭർത്താവും ഒരുമിച്ചാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു അതിഥി വരുന്നുണ്ടെന്ന സന്തോഷ വാർത്ത മാസങ്ങൾക്ക് മുമ്പ് ആരാധകരെ അറിയിച്ചത്. 2004-ൽ ബോളിവുഡിലൂടെയാണ് കാജൽ സിനിമ ലോകത്തെ വരുന്നതെങ്കിലും തെന്നിന്ത്യയിലാണ് കാജൽ കൂടുതൽ തിളങ്ങിയത്.

മഗധീരയാണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്ത ചിത്രം. പിന്നീട് അല്ലു അർജുൻ ഒപ്പമുള്ള ആര്യ 2 കേരളത്തിൽ വലിയ ഹിറ്റാവുകയും മലയാളികൾക്ക് ഇടയിലും താരം സുപരിചിതയായി മാറി. പിന്നീട് തുപ്പാക്കിയിൽ വിജയ്‌യ്ക്ക് ഒപ്പം അഭിനയിച്ച് കേരളത്തിൽ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള അഭിനയത്രിയായിരുന്നു കാജൽ.

വിവാഹ ശേഷവും കാജൽ സിനിമയിൽ അഭിനയം തുടർന്നിരുന്നു. ദുൽഖർ സൽമാൻ ഒപ്പമുള്ള ഹേ സാനമികയാണ് കാജലിന്റെ അവസാന റിലീസ് ചിത്രം. കുഞ്ഞ് ജനിച്ചതോടെ ഇനി സിനിമയിൽ സജീവമായി തുടരുമോ എന്നു ആരാധകർ സംശയിക്കുന്നുണ്ട്. ചിരഞ്ജീവിക്കും രാംചരണിനും ഒപ്പമുള്ള ആചാര്യയാണ് കാജലിന്റെ അടുത്ത റിലീസാകാനുള്ള ചിത്രം.

CATEGORIES
TAGS