ഇന്നത്തെ തലമുറയിലെ മലയാള സിനിമയിൽ കോമഡി റോളുകൾ ചെയ്യാൻ കഴിയുന്ന നായികനടിമാർ വളരെ കുറവാണെന്ന് പ്രേക്ഷകർ പലപ്പോഴും വിലയിരുത്തിയിട്ടുള്ള ഒരു കാര്യമാണ്. നായിക ആയാൽ കൂടുതലും സീരീസ്, ഇമോഷണൽ റോളുകളാണ് ചെയ്യാറുള്ളത്. റിയലിസ്റ്റിക് സിനിമകളുടെ വരവോടെ ഇതിനെല്ലാം കാര്യമായ മാറ്റം വന്നു തുടങ്ങിയത്. നിരവധി പുതുമുഖ താരങ്ങളെ സിനിമയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
2005 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന നടിയാണ് മംത മോഹൻദാസ്. ഇപ്പോഴും നായികയായി തിളങ്ങി നിൽക്കാൻ സാധിക്കുന്നത്, മംതയ്ക്ക് കോമഡി റോളുകളിൽ മറ്റുള്ള ഇപ്പോഴത്തെ നടിമാരെക്കാൾ മികച്ചതായി ചെയ്യാൻ കഴിയുമെന്നത് കൊണ്ടാണ്. മ്യാവു, ജന ഗണ മന എന്നീ ഈ വർഷം പുറത്തിറങ്ങിയ സിനിമകളിലും മംത നായികയായി അഭിനയിച്ചിരുന്നു. നിരവധി ആരാധകരും താരത്തിനുണ്ട്.
മൈ ബോസ്, 2 കണ്ടറീസ് തുടങ്ങിയ സിനിമകളിൽ ദിലീപിനൊപ്പം കോമഡി ചെയ്ത കൈയടി നേടിയിട്ടുള്ള താരമാണ് മംത. ആ രണ്ട് സിനിമകളും സൂപ്പർഹിറ്റായി മാറാൻ പ്രധാന കാരണങ്ങളിൽ ഒന്ന് മംത ഉള്ളതുകൊണ്ട് കൂടിയാണ്. അല്ലാത്ത റോളുകളിലും മംത പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. മുപ്പത്തിയേഴ് കാരിയായ മംത ഇപ്പോഴും ഒരു കോളേജുകുമാരിയുടെ ലുക്കാണ് ഉള്ളത്.
ഈ കഴിഞ്ഞ ദിവസം കൊച്ചിയിലെ ആരംഭിച്ച ആമ്പിയന്റ് എന്ന ഷോറൂമിന്റെ ഉത്‌ഘാടനത്തിന് എത്തിയിരുന്നത് മംതയായിരുന്നു. ഗ്ലാമറസ് ലുക്കിലാണ് മംത ആ ചടങ്ങിന് എത്തിയത്. അതിന്റെ ഫോട്ടോസും വീഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നാണ് ആരാധകർ ലുക്ക് കണ്ടിട്ട് കമന്റ് ചെയ്തത്. മഹേഷും മാരുതിയുമാണ് മംതയുടെ അടുത്ത ചിത്രം.