‘നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ചേച്ചിമാരില്ലേ? രൂക്ഷമായി പ്രതികരിച്ച് രഞ്ജിനി ജോസ്..’ – വീഡിയോ കാണാം

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഒരു ഗായികയാണ് രഞ്ജിനി ജോസ്. ബെർണി ഇഗ്നേഷ്യസ് എന്നിവരുടെ സംഗീതത്തിൽ ഇറങ്ങിയ മേലേവര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലെ ‘തെയ്യം കാറ്റിൽ തെക്കൻ കാട്ടിൽ’ എന്ന ഗാനം കെ.എസ് ചിത്രയ്ക്ക് ഒപ്പം പാടിക്കൊണ്ട് പിന്നണി ഗായികയായി തുടക്കം കുറിച്ച ഒരാളാണ് രഞ്ജിനി ജോസ്. പിന്നീട് നിരവധി സിനിമകളിൽ പാടി രഞ്ജിനി.

പാടുക മാത്രമല്ല ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് രഞ്ജിനി ജോസ്. രഞ്ജിനി ജോസും അവതാരകയായ രഞ്ജിനി ഹരിദാസും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ഈ കഴിഞ്ഞ ദിവസം സിനി ലൈഫ് എന്ന യൂട്യൂബ് ചാനലിൽ ഇവർ തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്നും ഇരുവരും ലെസ്.ബിയൻസ് ആണെന്നും രീതിയിൽ ഒരു വാർത്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നല്ല ഓൺലൈൻ മാധ്യമങ്ങളുടെ പോലും പേര് കളയുന്ന പ്രവർത്തിയാണ് ഇവരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ജോസ്. “ഈ വീഡിയോ ചെയ്യണമോ എന്ന് ഒരുപാട് ആലോചിച്ച ശേഷമാണ്, ഒരു കോൺടെന്റ് പേരിൽ എനിക്ക് വല്ലാത്തൊരു ദേഷ്യം തോന്നി. നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ, നമ്മൾ എല്ലാവരും മനുഷ്യരാണ്.. നമ്മുക്ക് എല്ലാവർക്കും ജീവിതത്തിൽ ഒരുപാട് ഉയർച്ചയും താഴ്ച്ചയും ഒക്കെ ഉണ്ടായിട്ടുണ്ട്, നമ്മുക്ക് പ്രായമായ മാതാപിതാക്കളുണ്ട്. അതിനിടയ്ക്ക് ആണ് നമ്മുക്ക് ഒരു ബന്ധവുമില്ലാത്ത കാര്യത്തെ പറ്റി വ്യാജ വാർത്തകൾ വരുന്നത്. ശരിയാണ് ഇത് കാണുന്നവർക്ക് ഭയങ്കര രസമാണ്.

സെലിബ്രിറ്റീസിന് പറ്റി ഇതൊരു സ്കൂപ്പാണ്, അത് എഴുതുന്ന മഞ്ഞ പത്രക്കാർക്കാണെങ്കിലും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർക്കാണെങ്കിലും ഇത് ഭയങ്കര രസമുള്ള കാര്യമാണ്. പക്ഷേ ഒരു കാര്യം മനസിലാക്കേണ്ടത്, എല്ലാവരും മനുഷ്യരാണ്.. നിങ്ങളെ പോലെ ഫുഡ് ഒക്കെ കഴിച്ച് അവരവരുടെ കാര്യം നോക്കുന്നവരാണ്. എന്റെയൊരു ഓർമ്മയിൽ, ഞാൻ എന്റെ പേർസണൽ ലൈഫ് പബ്ലിക്കിൽ കൊണ്ടുപോയി ഇട്ട് ഇന്നേവരെ ചെയ്യാത്തൊരാളാണ്.

എന്റെ സുഹൃത്തുക്കൾ ഇതിന് മുമ്പ് ഇതുപോലെ ഉണ്ടായപ്പോൾ സാരമില്ല വിട്ടേക്ക്.. വിട്ടേക്ക് എന്ന് പറഞ്ഞു. ഒന്നോ രണ്ടോ പ്രാവശ്യമാണെങ്കിൽ നമ്മുക്ക് വിടാൻ പറ്റും, ഒരുപാട് തവണയാകുമ്പോൾ അത് വിടാൻ പറ്റില്ല. ഒരു ആണിന്റെ ഒരു ഫോട്ടോ ഇട്ട് എന്റെ ബർത്ത് ഡേയ്ക്ക് വിഷ് ചെയ്താൽ അവനുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നും അല്ല അതിന്റെ അർത്ഥം. പിന്നെ ഞാൻ ചേച്ചിയെ പോലെ കാണുന്ന ഒരു വ്യക്തിയുടെ കൂടെ ഒരു കവർ പേജിൽ ഫോട്ടോ വരികയും, നിങ്ങൾ ഇനി കല്യാണം കഴിക്കുമോ എന്ന് ചോദ്യം അതിൽ വന്നപ്പോൾ.

അവൾ ആരെയെങ്കിലും വിവാഹം കഴിക്കുന്ന കാര്യത്തെ പറ്റിയും ഞാൻ വേറെ ആരെയും വിവാഹം കഴിക്കുന്ന കാര്യത്തെ പറ്റിയും പറഞ്ഞതിനെ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കുന്ന രീതിയിലാക്കി. എന്നിട്ട് സിനി ലൈഫ് എന്നൊരു മഞ്ഞ പത്രത്തിന്റെ ടൈറ്റിലിൽ ഇവർ ലെസ്.ബിയൻസ് ആണോ എന്ന രീതിയിൽ കൊടുത്തു. സീരിയസ്ലി!! നിങ്ങളുടെ വീട്ടിൽ ചേച്ചിമാരില്ലേ? നിങ്ങൾക്ക് സുഹൃത്തുക്കളില്ലേ? നിങ്ങൾ വളർന്നത് ഇത്രയും ഇടുങ്ങിയ മനസ്സിലാണോ? തീർച്ചയായും ഇതിനൊരു നിയമമുണ്ടാവണം.

ഒരുപാട് ആർട്ടിസ്റ്റുകൾക്ക് ഇത് ബാധിക്കുന്നുണ്ട്. അവർ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പലരും പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഇത്രയും വൃത്തികെട്ട് എഴുതുന്നതിലും വലുതല്ല ഞാൻ പ്രതികരിക്കുന്നത്. എല്ലാവരും പ്രതികരിക്കണം. നാട്ടുകാർക്ക് എങ്കിലും കുറച്ച് മാറ്റമുണ്ടാവണം. എനിക്ക് ചോദിക്കാനുള്ളത് അവരോടാണ്, നിങ്ങൾക്ക് എന്താണ് ഇതിൽ നിങ്ങൾക്ക് കിട്ടുന്നത്. കേരളത്തിന്റെ സംസ്കാരം ഇതാണോ? വായിൽ വരുന്ന എന്ത് വൃത്തികേടും പറയാൻ പറ്റുന്നതിനെതിരെ ഒരു നിയമം വരണം..”, രഞ്ജിനി ജോസ് പ്രതികരിച്ചു.