മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നടൻ മമ്മൂട്ടി. അഭിനയത്തോട് ഇത്രയും ആർത്തിയുള്ള ഒരു നടൻ മലയാളത്തിൽ വേറെയുണ്ടോ എന്നത് സംശയമാണ്. പ്രായം കൂടും തോറും ഗ്ലാമർ കൂടിക്കൂടി വരുന്ന ഒരു അതുല്യപ്രതിഭ കൂടിയാണ് മമ്മൂക്ക. അഞ്ച് പതിറ്റാണ്ടുകൾ മലയാള സിനിമയിൽ നാനൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ മമ്മൂട്ടി ഇന്നും അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല.
ബോക്സ് ഓഫീസിൽ ഇനി ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയായിരുന്നു മമ്മൂട്ടിയുടെ ഭീഷ്മപർവം. മമ്മൂട്ടിയെ പോലെ തന്നെ മകനും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സ്റ്റൈലിന്റെ കാര്യത്തിൽ ഇപ്പോഴും ഇരുവരും തമ്മിൽ മത്സരിക്കുകയാണ്. ലുക്കിന്റെ കാര്യത്തിൽ യുവനടന്മാരെ പോലും വെല്ലും മമ്മൂട്ടി. ഇരുവർക്കും കൈനിറയെ സിനിമകളാണ് ഉള്ളത്.
ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അപ്പനും മോനും കുടുംബസമേതം ലണ്ടനിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ഇപ്പോൾ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ദുൽഖറും ദുൽഖറിന്റെ ഭാര്യ അമലയും മകൾ മറിയം എന്നിവരാണ് ലണ്ടനിൽ അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്.
ഇരുവരും ലണ്ടൻ എയർപോർട്ടിൽ നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസം കൂടുതൽ ഫോട്ടോസ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കളർഫുൾ ഷർട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എയർപോർട്ടിൽ നിൽക്കുന്നത്. സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂക്കയെ തോൽപ്പിക്കാൻ ആർക്കും ആവില്ല എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറഞ്ഞിരിക്കുന്നത്.