‘ഈ സെപ്തംബറിൽ 72 വയസ്സായ ആളാണോ ഇത്! യുവനടന്മാരെ വെല്ലുന്ന ലുക്കിൽ മമ്മൂട്ടി..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ രംഗത്ത് 50 വർഷത്തിൽ അധികമായി സജീവമായി നിൽക്കുന്ന മലയാളത്തിന്റെ മഹാനടനായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇത്രയും വർഷം സജീവമായി നായകനായി മലയാളത്തിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു താരമില്ല എന്നതാണ് ശ്രദ്ധേയം. അഭിനയിക്കുക മാത്രമല്ല ഇന്നും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടി ബോക്സ് ഓഫീസിലും ഈ പ്രായത്തിലും തരംഗം സൃഷ്ടിക്കുന്നു.

ഈ വർഷം തന്നെ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ സിനിമകൾ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിൽ തന്നെ കണ്ണൂർ സ്‌ക്വാഡ് 100 കോടി ബിസിനെസ്സ് ലാഭമാണ് നേടിയെടുത്തിട്ടുള്ളത്. മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം കൂടിയാണ് ഇത്. കൂടുതൽ പ്രതീക്ഷകൾ നൽകുന്ന സിനിമകളാണ് ഇനി മമ്മൂട്ടിയുടെ ഇറങ്ങാനുള്ളത്. ഈ വർഷം തന്നെ കാതൽ റിലീസ് ചെയ്യും.

രാകിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ സിനിമകൾക്ക് ശേഷം ജ്യോതിക വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. ഇത് കൂടാതെ മമ്മൂട്ടിയുടെ ബസൂക്ക, ഭ്രമയുഗം എന്നീ സിനിമകളും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് ടർബോ. ഈ സിനിമയുടെ ഷൂട്ടിങ്ങാണ് മമ്മൂട്ടിയുടെ ഇപ്പോൾ നടക്കുന്നത്.

ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ സെപ്തംബറിൽ എഴുപത്തിരണ്ട് വയസ്സ് പൂർത്തിയായ മനുഷ്യനാണോ ഇതെന്ന് പലരും പകച്ചുകൊണ്ട് ചോദിച്ചുപോകുന്നു. എത്തന വയസാനാലും ഉൻ അഴകും സ്റ്റൈലും എന്നയ്ക്കുമേ പോകാത് എന്ന തലക്കെട്ടോടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.