മഴക്കെടുതിയിൽ വലയുന്ന ഗൾഫിൽ താമസിക്കുന്ന മലയാളികൾക്ക് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഗൾഫ് നാടുകളിൽ ഉണ്ടായത്. റോഡുകൾ പലതും വെള്ളത്തിന് അടിയിലാവുകയും നിരവധി അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കപ്പെടുകയുമൊക്കെ ചെയ്തിരുന്നു. മഹാമാരിയുടെ ദൃശ്യങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രവാസികളിൽ പലരും ഷെയർ ചെയ്തിരുന്നു.
ദുരിതകഴിയുന്ന മലയാളികൾ ആശ്വാസ വാക്കുകൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മമ്മൂട്ടി അറിയിച്ചത്. “ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ..”, എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
നന്ദി മമ്മൂക്ക നിങ്ങളെങ്കിലും ഓർത്തല്ലോ, ബന്ധുക്കക്കളും വീട്ടുകാരുമൊക്കെ മിക്ക പ്രവാസികളെയും മറന്നു, ഇക്ക മറന്നില്ലല്ലോ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ. മമ്മൂട്ടിയുടെ ഒപ്പം എപ്പോഴുണ്ടാവാറുള്ളൂ നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫും പോസ്റ്റ് ഇട്ടിരുന്നു. മഴ പെയ്യുന്നത് അവിടെയാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗൾഫിലെ ഒരു കട ഒരു ദിവസം അടഞ്ഞു കിടന്നാൽ, ഒരു കമ്പനി ഒരാഴ്ച പൂട്ടിയിട്ടാൽ കേരളത്തിൽ ഒരുപാട് അടുപ്പുകൾ അണയും എന്നും കുറേ കുഞ്ഞുങ്ങൾക്ക് പുതിയ കുപ്പായമെന്ന വാഗ്ദാനം ഇല്ലാതാകും എന്നും നമ്മുക്ക് പ്രളയമുണ്ടായപ്പോൾ സഹായിച്ചത് പ്രവാസികൾ ആണെന്നും തിരിച്ചു നമ്മുക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ, അതുകൊണ്ട് എല്ലാ പ്രവാസികൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.