‘ചെന്നൈ സൂപ്പർ കിങ്സിന്റെ കളി കാണാൻ മമിത ബൈജു, ധോണിയെ കണ്ട ആവേശത്തിൽ താരം..’ – ഏറ്റെടുത്ത് ആരാധകർ

ഐപിഎൽ ആവേശം വീണ്ടും വന്നെത്തിയിരിക്കുകയാണ്. മറ്റൊരു മനോഹരമായ സീസൺ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ ഒട്ടാകെ ആവേശം നൽകുന്ന മറ്റൊരു സ്പോർട്സ് ലീഗ് ഉണ്ടോ എന്നത് സംശയമാണ്. ഈ തവണയും പത്ത് ടീമുകളാണ് ഉള്ളത്. മലയാളികൾക്ക് അഭിമാനമായ സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ് ഓരോ ടീമിന്റെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മുന്നിൽ നിൽക്കുന്നത്.

ഒരു കളി പോലും തോൽക്കാതെയാണ് സഞ്ജുവിന്റെ ടീമിന്റെ യാത്ര തുടരുന്നത്. ഐപിഎലിൽ ഒരുപാട് ആരാധകരുള്ള ടീം ഏതാണെന്ന് ചോദിച്ചാൽ പലരും പല ടീമുകളും പറയും. പക്ഷേ ഏത് കളിക്കാരൻ ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് ഏറ്റവും കൂടുതൽ കാണികൾ ആവേശത്തിൽ എത്തുന്നത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണുകയുള്ളൂ. അത് മഹേന്ദ്ര സിംഗ് ധോണിയാണ്. ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ അത് ഏത് ഗ്രൗണ്ടിൽ ആണെങ്കിലും കാണികൾ ഇളകിമറിയാറുണ്ട്.

ഇപ്പോഴിതാ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ കളി കാണാൻ മലയാളികൾക്ക് പ്രിയങ്കരിയായ നടി മമിത ബൈജു എത്തിയിരിക്കുകയാണ്. മമിത തന്നെ ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ധോണിയും ടീം അംഗങ്ങളും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ മമിത ഇട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ ജേഴ്സി ധരിച്ചാണ് മമിത കളികാണാൻ എത്തിയതെന്നും ശ്രദ്ധേയമായ കാര്യമാണ്.

സുഹൃത്തുക്കൾ ഒപ്പമാണ് മമിത ചെന്നൈയുടെ കളി കാണാൻ എത്തിയത്. മഞ്ഞ ജേഴ്സി തിളങ്ങി നിൽക്കുന്ന മമിതയുടെ ചിത്രങ്ങൾ വന്നതോടെ ചെന്നൈ ആരാധകർ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കടുത്ത ചെന്നൈ ഫാൻസ്‌ ഇനി മുതൽ മമിതയുടെ ഫാൻസ്‌ ആണെന്ന് വരെ പോസ്റ്റുകളിൽ എഴുതി പങ്കുവച്ചിട്ടുണ്ട്. പ്രേമലുവാണ് മലയാളത്തിൽ മമിതയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ റെബൽ എന്ന ചിത്രവും ഇറങ്ങിയിരുന്നു.