‘നടി മമിത ബൈജുവിന് ഇരുപത്തിമൂന്നാം പിറന്നാൾ! റീനുവിന് ആശംസകളുമായി കാർത്തിക..’ – ഫോട്ടോസ് വൈറൽ

സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മമിത ബൈജു. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് കരിയർ തുടങ്ങിയ മമിതയ്ക്ക് ശ്രദ്ധേയമായ വേഷം ആദ്യമായി ലഭിക്കുന്നത് ഹണി ബീ 2 സെലിബ്രേഷൻസ് എന്ന ചിത്രത്തിലാണ്. രജീഷ വിജയന് ഒപ്പം ഖോ ഖോ എന്ന സിനിമയിലാണ് മികച്ച ക്യാരക്ടർ റോൾ മമിതയ്ക്ക് ലഭിക്കുന്നത്. അത് ഭംഗിയായി മമിത അവതരിപ്പിച്ചു.

പിന്നീട് അനശ്വര രാജൻ പ്രധാന വേഷത്തിൽ അഭിനയിച്ച സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ കൂട്ടുകാരിയുടെ റോളിൽ അതി മനോഹരമായി മമിത തിളങ്ങി. മമിതയുടെ കരിയർ തന്നെ മാറിമറിഞ്ഞ സിനിമ സംഭവിച്ചത് അതിന് ശേഷമായിരുന്നു. സൂപ്പർ ശരണ്യയുടെ സംവിധായകന്റെ അടുത്ത ചിത്രമായ പ്രേമലുവിൽ നായികയായി അഭിനയിച്ചതോടെയാണ് മമിതയ്ക്ക് ഒരുപാട് ആരാധകരെ സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

അന്യഭാഷകളിൽ വരെ സിനിമ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് തമിഴിൽ റെബെൽ എന്ന സിനിമയാണ്. അത് പക്ഷേ അത്ര വിജയിച്ചില്ല. മമിതയുടെ ഇരുപത്തിമൂന്നാം ജന്മദിനം ആയിരുന്നു ജൂൺ 22. പ്രേമലുവിലെ സഹതാരമായ അഖില ഭാർഗവൻ മമിതയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഇട്ട് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്.

“നിങ്ങൾ വളരെ.. വളരെ.. സ്പെഷ്യൽ ആണ്.. പശ്ചാത്തലത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട സംഗീതത്തിനൊപ്പം ഞങ്ങളുടെ നല്ല നിമിഷങ്ങളുടെ ഒരു കാഴ്ച ഇവിടെ പങ്കിടുന്നു.. ജന്മദിനാശംസകൾ..”, മമിതയുടെ ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് അഖില കുറിച്ചു. പ്രേമലുവിലെ മമിത അവതരിപ്പിച്ച റീനുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ റോളിലാണ് അഖില ചിത്രത്തിൽ അഭിനയിച്ചത്. സിനിമ വലിയ വിജയമായതോടെ അഖിലയ്ക്കും ഒരുപാട് ആരാധകരെ ലഭിച്ചു.