February 27, 2024

‘സാറ്റർഡേ നൈറ്റിലെ നിവിന്റെ കാമുകി!! ഷോർട്സിൽ പൊളി ലുക്കിൽ നടി മാളവിക ശ്രീനാഥ്..’ – ഫോട്ടോസ് വൈറൽ

തിയേറ്ററിൽ ഇറങ്ങാതെ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്ത പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരുപിടി നല്ല സിനിമകൾ ലോക്ക് ഡൗൺ നാളുകളിൽ ഇറങ്ങിയിട്ടുണ്ട്. മിന്നൽ മുരളി പോലെ പാൻ ഇന്ത്യ ലെവലിൽ ചർച്ച ചെയ്ത സിനിമ മുതൽ മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ച് കൊച്ചു സിനിമകൾ ആ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നു. അത്തരത്തിൽ ഒരു സിനിമയായിരുന്നു ജോജു ജോർജ് നായകനായ മധുരം.

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, ഇന്ദ്രൻസ്, നിഖില വിമൽ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച ആ സിനിമയിൽ, പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. അതിൽ നീതു എന്ന കഥാപാത്രത്തെ സിനിമ കണ്ടിട്ടുള്ള പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. പുതുമുഖമായ നടി മാളവിക ശ്രീനാഥാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് മാളവിക.

2021-ൽ പുറത്തിറങ്ങിയ ആ ചിത്രം ഒരുപക്ഷേ തിയേറ്ററിൽ ഇറങ്ങിയിരുന്നേൽ സൂപ്പർഹിറ്റായി മാറി മാളവിക കുറച്ചുകൂടി തരംഗമായി മാറുമായിരുന്നു. മധുരത്തിന് ശേഷം മാളവിക നിവിൻ പൊളി, റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഇറങ്ങിയ സാറ്റർഡേ നൈറ്റ് എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിൽ നിവിന്റെ കാമുകിയുടെ റോളിലാണ് മാളവിക അഭിനയിച്ചിരുന്നത്. സിനിമ പക്ഷേ പരാജയപ്പെട്ടിരുന്നു.

മാളവിക നീല ഡെനിം ഷോർട്സും കറുപ്പ് ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. “2023-ലെ ആദ്യത്തെ പോസ്റ്റ്..” എന്ന് കുറിച്ചുകൊണ്ടാണ് മാളവിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ക്യൂട്ട് എന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. ആസിഫ് അലി നായകനാകുന്ന കാസർഗോൾഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ മാളവിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.