December 2, 2023

‘യാ മോനെ! ഉസ്താദ് ഹോട്ടലിലെ ഹൂറിയല്ലേ ഇത്!! ചുവപ്പിൽ ഗ്ലാമറസായി നടി മാളവിക നായർ..’ – ഫോട്ടോസ് വൈറൽ

ഉസ്താദ് ഹോട്ടൽ എന്ന സിനിമ എന്ന കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കഥാപാത്രമാണ് ഹൂറി. തിലകൻ തന്റെ ചെറുപ്പത്തിലെ ബിരിയാണി കഥ പറയുന്ന സമയത്ത് കാണിക്കുന്ന കഥാപാത്രമാണ് അത്. അതിൽ ഹൂറിയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മാളവിക നായർ. ആദ്യ ചിത്രത്തിൽ തന്നെ ചെറിയ വേഷത്തിൽ അഭിനയിച്ച് ശ്രദ്ധനേടി മാളവിക.

ഉസ്താദ് ഹോട്ടലിന് ശേഷം മോഹൻലാലിൻറെ മകളായി കർമ്മയോദ്ധ എന്ന സിനിമയിലും മാളവിക അഭിനയിച്ചിരുന്നു. പകിട എന്ന ചിത്രത്തിലാണ് മാളവിക ആദ്യമായി നായികയായി അഭിനയിച്ചത്. അത് തന്നെയായിരുന്നു താരത്തിന്റെ അവസാന മലയാള ചിത്രം. പിന്നീട് തെലുങ്കിലാണ് മാളവിക കൂടുതൽ സജീവമായി അഭിനയിച്ചത്. കുക്കൂ എന്ന തമിഴ് സിനിമയിലും മാളവിക അഭിനയിച്ചിരുന്നു.

ഈ വർഷമിറങ്ങിയ നാഗചൈതന്യയുടെ താങ്ക്യൂ എന്ന സിനിമയാണ് മാളവികയുടെ അവസാനമായി ഇറങ്ങിയത്. തെലുങ്കിൽ രണ്ട് സിനിമകൾ മാളവികയുടെ ഇനി വരാനുമുണ്ട്. മലയാളത്തിലേക്ക് മാളവിക മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ. മലയാളി ആണെങ്കിലും മാളവിക ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമായ ഒരാളല്ല താരം.

പക്ഷേ നീണ്ട ഒരു ഇടവേളക്ക് ശേഷം ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചെയ്തതിന്റെ ചിത്രങ്ങൾ മാളവിക പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിലാണ് മാളവിക ഷൂട്ട് ചെയ്തിരിക്കുന്നത്. അനുപ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അർച്ചിത നാരായണമാണ് ഔട്ട് ഫിറ്റ്. മോഹന ദേശിരാജുവാണ് സ്റ്റൈലിംഗ് ചെയ്തത്. കാണാൻ എന്തൊരു അഴകാണെന്ന് ആരാധകർ പറയുന്നു.