സമൂഹ മാധ്യമങ്ങളിൽ രണ്ട് തെന്നിന്ത്യൻ നടിമാർ അങ്ങോട്ടുമിങ്ങോട്ടും പ്രതികരണങ്ങൾ നടത്തി ശ്രദ്ധനേടി കൊണ്ടിരിക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടുന്ന നയൻതാരയും ഗ്ലാമറസ് റാണിയെന്ന് വിശേഷിപ്പിക്കുന്ന മാളവിക മോഹനനും തമ്മിലാണ് ഈ വാക്ക് പോര് നടന്നത്. ഇതിന് തിരി കൊളുത്തിയത് മാളവിക മോഹനൻ തന്നെയാണ്. ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇതിന് തുടക്കമായത്.
രാജാറാണി എന്ന ചിത്രത്തിൽ ഒരു പ്രധാന നടി ഹോസ്പിറ്റൽ സീനിൽ മേക്കപ്പിട്ട് അഭിനയിക്കാൻ എങ്ങനെ തോന്നിയെന്നായിരുന്നു മാളവിക അഭിമുഖത്തിൽ പ്രതികരിച്ചത്. നയൻതാരയുടെ പേര് പറഞ്ഞില്ലെങ്കിലും മാളവിക ഉദേശിച്ചത് അവരെ തന്നെയാണെന്ന് വ്യക്തമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നയൻതാര മാളവികയ്ക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നയൻതാര മറുപടി കൊടുത്തത്.
ഹോസ്പിറ്റലിൽ ആണെന്ന് കരുതി മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്ന് നിർബന്ധമുണ്ടോ എന്നും ഒരു വാണിജ്യ സിനിമയിൽ ഇങ്ങനെയൊക്കെ അഭിനയിക്കേണ്ടി വരുമെന്നും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ഇടുക എന്നും സംവിധായകൻ പറഞ്ഞ രീതിയിലാണ് താൻ ചെയ്തതെന്നും നയൻതാര മറുപടി നൽകി. മറുപടി വന്നതിന് പിന്നാലെ നയൻതാരയുടെ ഫാൻസ് മാളവികയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തി.
മോശം കമന്റുകളും മറുപടികളും അവരിൽ നിന്നുണ്ടായി. വിവാദം തണുപ്പിക്കാൻ മാളവിക അതെ സമയം ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി രംഗത്തുവരികയും ചെയ്തു. ഒരു മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു മാളവികയുടെ ഫോട്ടോ ഷൂട്ട്. ചാന്ദിനി വഹാബിന്റെ സ്റ്റൈലിങ്ങിൽ സാഷ ജയ് റാമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നയൻതാര ആരാധകരെ പൊങ്കാല ഒഴിവാക്കാനാണോ എന്നായിരുന്നു ചിലർ കമന്റ് ഇട്ടത്.