‘നടി നൂറിൻ ഷെരീഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ചെറുക്കനെ മനസ്സിലായോ..’ – വീഡിയോ വൈറൽ

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ചങ്കസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നൂറിൻ ഷെരീഫ്. അതിൽ നായകന്റെ സഹോദരി വേഷത്തിലാണ് നൂറിൻ അഭിനയിച്ചതെങ്കിൽ തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു താരം. അതും ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ തരംഗമായ ഒരു അടാർ ലവിലാണ്.

ഇപ്പോഴിതാ നൂറിൻ ഷെരീഫ് വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിലെ ഒരു യുവനടനുമായിട്ടാണ് നൂറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. ജൂൺ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഫഹീം സഫറാണ് താരത്തിന്റെ വരൻ.

മധുരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് ഫഹീം. ആ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷവും ഫഹീം ചെയ്തിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ആയിരുന്നു.

ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. “ജോലി സ്ഥലത്ത് വച്ച് കണ്ടുമുട്ടിയ ഞങ്ങൾ സുഹൃത്തുക്കളായി മാറുകയും, പിന്നീട് ഉറ്റുസുഹൃത്തുക്കളാവുകയും ആത്മ മിത്രങ്ങളിലേക്കും എത്തിയ ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം ഇതാ, ഞങ്ങളുടെ വിവാഹനിശ്ചയം!!”, നൂറിൻ ഫഹീമിന് ഒപ്പമുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.

View this post on Instagram

A post shared by Noorin Shereef (@noorin_shereef_)


Posted

in

by