‘ഒറ്റ വാക്കിൽ പറഞ്ഞാൽ അതിസുന്ദരി!! ദാവണിയിൽ തിളങ്ങി നടി ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചുകൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ സുന്ദരിയാണ് നടി ഗോപിക രമേശ്. ബാലതാരമായി വേഷമിട്ടുകൊണ്ട് സിനിമയിൽ തിളങ്ങിയ ഗോപിക വൈകാതെ തന്നെ നായികയായി മാറുമെന്ന് പ്രേക്ഷകർ കരുതുന്ന ഒരാളാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിലേക്ക് എത്തുന്നത്. ശ്രദ്ധേയമായ ഒരു വേഷം തന്നെയായിരുന്നു ഗോപിക അതിൽ ചെയ്തത്.

അനശ്വര അവതരിപ്പിച്ച മുഴുനീള കഥാപാത്രത്തെ പോലെ തന്നെ ഗോപികയും അതിൽ കുറച്ച് സീനുകളിൽ മാത്രം അഭിനയിച്ച കൈയടി നേടിയിരുന്നു. ആ സിനിമ വലിയ ഹിറ്റായി തീർന്നതും ഗോപികയ്ക്ക് ഗുണം ചെയ്തു. കൂടുതൽ നല്ല അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. അനശ്വരയുടെ ഒപ്പം തന്നെ വാങ്ക് എന്ന സിനിമയിലും ഗോപിക അഭിനയിച്ചിരുന്നു. തമിഴിലും അരങ്ങേറിയിരുന്നു ഗോപിക.

ഐശ്വര്യ ലക്ഷ്മിയുടെ അനിയത്തിയുടെ റോളിൽ സുഴൽ എന്ന വെബ് സീരീസിലൂടെയാണ് ഗോപിക തമിഴിലേക്ക് എത്തിയത്. അവിടെയും മികച്ച അഭിപ്രായമാണ് ഗോപികയുടെ പ്രകടനത്തിന് ലഭിച്ചത്. ഈ വർഷമിറങ്ങിയ ഫോർ എന്ന സ്കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയ ചിത്രത്തിലാണ് ഗോപിക അവസാനമായി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിലും ഗോപിക ഈ സമയത്ത് വളരെ സജീവമായി നിൽക്കുന്നുണ്ട്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഗോപിക നാടൻ ലുക്കിൽ ഷൂട്ട് നടത്താറുണ്ട്. ഇപ്പോഴിതാ ദേവരാഗ് ഡിസൈൻ ചെയ്ത മനോഹരമായ ദാവണിയിൽ അതിസുന്ദരിയായി മാറിയ ഗോപികയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അരുൺ ദേവാണ് ഈ കിടിലം ഷൂട്ടിന്റെ സ്റ്റൈലിംഗ്, ഷിബിൻ ആന്റണിയാണ് മേക്കപ്പ്.