തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് മാളവിക മോഹനൻ. മലയാളിയായ മാളവിക, അഭിനയിച്ചു തുടങ്ങിയതും മലയാള സിനിമയിലൂടെ തന്നെയാണ്. ദുൽഖർ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലാണ് ആദ്യമായി മാളവിക അതും നായികയായി തന്നെ അരങ്ങേറ്റം കുറിച്ചത്. നിർഭാഗ്യവശാൽ ആ ചിത്രം തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറിയിരുന്നു.
അതിന് ശേഷം മാളവിക നിർണായകം എന്ന ചിത്രത്തിൽ അതും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയിക്കുന്നത്. ആ സിനിമ മികച്ച അഭിപ്രായം നേടിയെങ്കിലും വലിയയൊരു വിജയം ആയിരുന്നില്ല. പിന്നീട് കന്നഡയിലും ഹിന്ദിയിലും അരങ്ങേറിയ ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ അഭിനയിച്ച് ജനശ്രദ്ധനേടി. തമിഴിൽ പേട്ടയിലൂടെ അവിടെയും അരങ്ങേറി.
സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് മാളവിക എത്തിയത്. അച്ഛന്റെ കെ.യു മോഹനൻ ബോളിവുഡിൽ അറിയപ്പെടുന്ന ഒരു ഛായാഗ്രാഹകനാണ്. മാസ്റ്റർ, മാരൻ എന്നീ തമിഴ് സിനിമകളിലും മാളവിക നായികയായി അഭിനയിച്ചു. ഈ വർഷമിറങ്ങിയ ക്രിസ്റ്റിയാണ് അവസാനമായി പുറത്തിറങ്ങിയത്. അതിൽ ടൈറ്റിൽ റോളിലാണ് മാളവിക അഭിനയിച്ചിരുന്നത്. വിക്രത്തിന് ഒപ്പമുള്ള തങ്കലാനാണ് അടുത്ത ചിത്രം.
ഇപ്പോഴിതാ താൻ പോർച്ചുഗലിൽ പോയപ്പോഴുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാളവിക മോഹനൻ. “ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോയി ദയവായി എന്നെ കൊണ്ടുപോകൂ..” എന്ന ഹാഷ് ടാഗും അതിനൊപ്പം മാളവിക ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. മനോഹരമായ ഒരു വ്യൂവിന് അടുത്ത് നിന്നാണ് മാളവിക ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹോട്ടി എന്നാണ് ആരാധകർ കമന്റ് ചെയ്തത്.