‘എന്റെ ചൊവ്വാഴ്ചത്തെ അലസത നിങ്ങളുടേതിനേക്കാൾ മികച്ചതാണ്..’ – ചിത്രങ്ങളുമായി നടി മാളവിക മോഹനൻ
വിജയ് നായകനായ മാസ്റ്ററിൽ നായികയായി അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെ ലഭിച്ച തെന്നിന്ത്യൻ താരറാണിയാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യയിലെ ഗ്ലാമറസ് ക്യൂൻ എന്ന് അറിയപ്പെടുന്ന താരമാണ് നടി മാളവിക മോഹനൻ. മലയാളിയായ മാളവിക ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളാണ്. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനവും പ്രേക്ഷകർ ഏറെ ശ്രദ്ധച്ചിരുന്നു.
ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ ദുൽഖർ സൽമാൻ നായകനായ “പട്ടം പോലെ” എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. ഹിന്ദി ചിത്രമായ ബീയോണ്ട് ദി ക്‌ളൗഡ്‌സ് ആണ് മാളവികയുടെ സിനിമ ജീവിതം മാറ്റിമറിച്ചത്. ദി ഗ്രേറ്റ് ഫാദർ, പേട്ട, മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നിന് പിറകെ ഒന്നായി മാളവിക അഭിനയിച്ചു.
ഇനി ധനുഷിന്റെ നായികയായിട്ടാണ് മാളവിക അഭിനയിക്കാൻ പോകുന്നത്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന മാരൻ എന്ന സിനിമയിലാണ് മാളവിക ധനുഷിന്റെ നായികയാകാൻ പോകുന്നത്. സിനിമയുടെ ഷൂട്ടിംഗ് തിരക്കുകൾക്ക് ബ്രേക്ക് എടുത്തുകൊണ്ട് മാളവിക പലപ്പോഴും യാത്രകൾ പോകാറുണ്ട്. ഇപ്പോഴിതാ മടി പിടിച്ചുകിടക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മാളവിക.
‘എന്റെ ചൊവ്വാഴ്ചത്തെ അലസത നിങ്ങളുടേതിനേക്കാൾ മികച്ചതാണ്..’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങൾ പങ്കുവച്ചത്. സുഹൃത്ത് അഭിനവും മാളവികയ്ക്ക് ഒപ്പം ചിത്രങ്ങളിലുണ്ട്. അഭിനവാണ് തന്റെ അലസതയുടെ പാർട്ടണർ എന്നും മാളവിക കുറിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മാളവികയുടെ പുതിയ ഫോട്ടോസും വൈറലാവുന്നുണ്ട്. മടി മാറാൻ പൂളിൽ ചാടിയാൽ മതിയെന്നാണ് ചില ആരാധകർ കമന്റുകൾ ഇട്ടത്.