November 29, 2023

‘എന്റെ ഇഷ്ടപ്പെട്ട തരത്തിലുള്ള വസ്ത്രം!! ഗൗണിൽ ഹോട്ട് ലുക്കിൽ നടി മാളവിക മോഹനൻ..’ – ഫോട്ടോസ് വൈറൽ

പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് എത്തുന്ന അഭിനേതാക്കളെ പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. മലയാളത്തിൽ തന്നെ അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് മോശം അഭിപ്രായം വരികയും സിനിമ പരാജയപ്പെടുകയും ചെയ്‌ത്‌ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായി മാറിയ നടനുമാണ് ഫഹദ് ഫാസിൽ. ഫഹദ് അതിന് ഏറ്റവും നല്ലയൊരു ഉദാഹരണമാണ്.

പരാജയത്തിൽ നിന്ന് തുടങ്ങി ഇന്ന് വിജയിച്ച് നിൽക്കുന്ന ഒരാളാണ് ഫഹദ്. ഫഹദിനെ പോലെ തന്നെയാണ് തെന്നിന്ത്യൻ താരസുന്ദരിയായ മാളവിക മോഹനന്റെ കാര്യവും. മാളവിക പട്ടം പോലെ എന്ന സിനിമയിലൂടെയാണ് തുടങ്ങുന്നത്. ദുൽഖറിന്റെ നായികയായി എത്തിയ മാളവികയുടെ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. പിന്നീട് ഒന്ന് രണ്ട് സിനിമകളിൽ മാളവിക അഭിനയിച്ചു.

അതിനും തിയേറ്ററുകളിൽ ഓളമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 2017-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദർ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറി. മാളവിക അതിൽ അഭിനയിച്ചിരുന്നു. തമിഴിൽ പേട്ടയിലൂടെ അരങ്ങേറിയ മാളവിക മാസ്റ്ററിൽ വിജയുടെ നായികയായി മാറി. മാരനാണ് മാളവികയുടെ അവസാനമായി ഇറങ്ങിയ ചിത്രം. രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

മാത്യു തോമസിന് ഒപ്പമുള്ള ക്രിസ്റ്റിയും റിലീസിന് ഒരുങ്ങുകയാണ്. അതേസമയം ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുന്ന മാളവിക ഒരിക്കൽ കൂടി തന്റെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്. പച്ച നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ചിരിക്കുകയാണ് മാളവിക. വൈഷ്ണവ് പ്രവീണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രാധിക പട്ടേലാണ് മേക്കപ്പ് ചെയ്തത്. മീഗൻ കോൺസെഷയാണ് സ്റ്റൈലിംഗ് ചെയ്തത്.