‘സാരിയിൽ ഗ്ലാമറസായി വീണ്ടും നടി മാളവിക മേനോൻ, ഹോട്ടാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നിദ്ര എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മാളവിക മേനോൻ. ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിൽ അഭിനയിച്ച ശേഷമാണ് മാളവികയെ കൂടുതൽ പ്രേക്ഷകരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ആസിഫ് അലിയുടെ നായികയായി മാളവിക 916 എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

തുടക്കത്തിലൊക്കെ വളരെ ചെറിയ സിനിമകളിൽ നായികയായും പ്രധാന വേഷങ്ങളുമൊക്കെ ചെയ്ത മാളവിക പിന്നീട് വലിയ സിനിമകളുടെ ഭാഗമാകാൻ തുടങ്ങി. വലിയ സിനിമകളിൽ ചെറിയ വേഷങ്ങളാണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം ഒരുപാട് സിനിമകളിൽ മാളവിക വേഷം ചെയ്തിട്ടുണ്ട്. പലതും സൂപ്പർസ്റ്റാറുകളുടെ സിനിമയായിരുന്നു എന്നതാണ് പ്രതേകത.

ഈ വരുന്ന വർഷവും അതിന് മാറ്റമുണ്ടാവാൻ സാധ്യതയിൽ. കാരണം ഈ വർഷം ഇനി മൂന്നോളം സിനിമകൾ താരത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ കുറുക്കൻ, ഗുരു സോമസുന്ദരത്തിന്റെ ഇന്തിര, വിഷ്ണു ഉണ്ണികൃഷ്ണന്റെ പതിമൂന്നാം രാത്രി ശിവരാത്രി എന്നിങ്ങനെ മൂന്ന് സിനിമകൾ താരത്തിന്റെ പുതിയതായി വരാനുണ്ട്.

ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യുന്ന മാളവികയുടെ സിനിമയിലെ ഒരു ഗ്ലാമറസ് വേഷംകാണാൻ വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ മാളവിക സാരിയിൽ തിളങ്ങിയതിന്റെ ഫോട്ടോസ് താരം പങ്കുവച്ചിട്ടുണ്ട്. സാരിയിൽ ഹോട്ട് ലുക്കിൽ തന്നെയാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. അമൽ ഷാജിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.