നായികയായി സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ പൊതുവേ നടിമാർ മറ്റു വേഷങ്ങളിൽ അധികം അഭിനയിക്കാറില്ല. നായികയായി തിളങ്ങാൻ സാധിക്കുന്ന വേഷങ്ങൾ മാത്രമേ ചെയ്യാറുള്ളൂ. നായികയായി അഭിനയിച്ച ശേഷവും ലഭിക്കുന്ന ഏത് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു യുവനടിയാണ് മാളവിക മേനോൻ. 10 വർഷത്തോളമായി അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ് മാളവിക മേനോൻ.
നിദ്ര എന്ന ചിത്രത്തിലാണ് മാളവിക ആദ്യം അഭിനയിച്ചത്. ഹീറോ, 916, നടൻ, ബ്രഹ്മൻ, സർ സി.പി, ജോൺ ഹോനായ് തുടങ്ങിയ സിനിമകളിൽ മാളവിക തുടക്കത്തിൽ അഭിനയിച്ചത്. അതിന് ശേഷം ഞാൻ മേരിക്കുട്ടി മുതലുള്ള സിനിമകളിൽ ക്യാരക്ടർ ടൈപ്പ് റോളുകളിൽ അഭിനയിക്കുകയും വളരെ ചെറിയ റോളാണെങ്കിൽ കൂടിയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് മാളവിക.
ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളാണ് മാളവികയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ഇറങ്ങിയ നിരവധി സിനിമകളിൽ മാളവിക അഭിനയിച്ചിരുന്നു. ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5, പുഴു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ മാളവിക അവതരിപ്പിച്ചു.
പൃഥ്വിരാജ്-ഷാജി കൈലാസ് ഒന്നിച്ച കടുവയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. മാളവികയുടെ പുതിയ മേക്കോവർ കണ്ട് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുകയാണ്. മുടി കളർ ചെയ്ത ഹോളിവുഡ് നടിയുടെ ലുക്കിലാണ് മാളവിക തിളങ്ങിയത്. മിനി സ്കർട്ടിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അതെ വേഷത്തിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും മാളവിക യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.