December 10, 2023

‘ഗ്ലാമറസ് ലുക്കിൽ വീണ്ടും മനസ്സ് കവർന്ന് മാളവിക മേനോൻ, ഹോട്ടെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെ തുടക്കം കുറിച്ച പിന്നീട് നായികയായി മാറുകയും ശേഷം തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഏതാണെങ്കിലും അത് യാതൊരു മടിയും കൂടാതെ ചെയ്യുന്ന ഒരു നടിയാണ് മാളവിക മേനോൻ. സിനിമയിൽ വന്നിട്ട് 12 വർഷങ്ങളോളം ആയെങ്കിലും മാളവിക കൂടുതൽ സജീവമായി നിൽക്കാൻ തുടങ്ങിയത് 2018 മുതലാണ്. പല ടൈപ്പ് റോളുകളും മാളവിക സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ചെറിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന മാളവിക, അതിന് പകരം വലിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ അതിന്റെ ഭാഗമാവാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മിക്ക വലിയ സിനിമകളിലും താരത്തിനെ കാണാൻ സാധിക്കാറുണ്ട്. പൊതുവേ നായികയായി അഭിനയിച്ചിട്ടുള്ളവർ സിനിമയിൽ പിന്നീട് ചെറിയ വേഷങ്ങൾ ചെയ്യാൻ മടി കാണിക്കുന്നവരാണ്.

മാളവിക അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന മാളവികയുടെ ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നീല നിറത്തിലെ സ്റ്റൈലൻ ഔട്ട് ഫിറ്റിൽ മാളവിക ചെയ്ത ഫോട്ടോ എടുക്കുകയും അത് പങ്കുവെക്കുകയും ചെയ്തത് ഷാമിൽ ഷാജഹാനാണ്. ഇതിനുമുമ്പും മാളവിക ഗ്ലാമറസായി ഷൂട്ട് ചെയ്തിട്ടുണ്ട്.

സ്വയംവര സിൽക്സിന്റെ വസ്ത്രത്തിലാണ് മാളവിക ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ജേക്കബ് അനിലാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മാളവിക ഇപ്പോൾ അഭിനയിക്കുന്ന പല യുവനായിക നടിമാരെക്കാളും ഗ്ലാമറസ്, നാടൻ ലുക്കിൽ ഇത്തരം ഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ സിനിമയിലും മാളവികയെ അത്തരം റോളുകളിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.