ആൽബം സോങ്ങിൽ അഭിനയിച്ച് അഭിനയമേഖലയിലേക്ക് ചുവടുവച്ച് പിന്നീട് മലയാള സിനിമയിൽ നായികയായും സഹനടിയായും തിളങ്ങി നിൽക്കുന്ന താരമാണ് നടി മാളവിക മേനോൻ. പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ അദ്ദേഹത്തതിന്റെ അനിയത്തിയായി അഭിനയിച്ച ശേഷമാണ് മാളവിക തിളങ്ങിയത്. 2012 മുതൽ 2017 വരെ സിനിമയിൽ ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചു.
2018 മുതൽ വലിയ സിനിമകളുടെ ഭാഗമാകാൻ മാളവിക തീരുമാനിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിലാണ് മാളവിക അഭിനയിച്ചത്. നായികയായി അഭിനയിച്ചിട്ടുള്ള ഒരാൾ സാധാരണ സ്ഥിരമായി ചെറിയ വേഷങ്ങളിൽ അഭിനയിക്കാറില്ല. ഒന്നോ രണ്ടോ സിനിമകളിൽ ചിലപ്പോൾ ചെയ്താൽ പോലും മാളവിക പക്ഷേ അങ്ങനെ അല്ലായിരുന്നു. സ്‌ക്രീനിൽ സെക്കന്റുകൾ മാത്രമേ ഉള്ളുവെങ്കിലും മാളവിക അത് ചെയ്യാറുണ്ട്.
കഴിഞ്ഞ വർഷം മാത്രം ഏകദേശം ആറ് സിനിമകളിലാണ് മാളവിക അഭിനയിച്ചത്. ഇത് കൂടാതെ ചില ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസും മാളവിക ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം മാളവിക നായികയായി അഭിനയിച്ച ഒരു തമിഴ് സിനിമയും ഇറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു ഗ്ലാമറസ് താരം തന്നെയാണ് മാളവിക. ഗ്ലാമറസ് ഷൂട്ടുകൾ മാളവിക മിക്കപ്പോഴും നടത്താറുണ്ട്.
തൃശൂർ ജില്ലയിലെ ബ്ലൂ സെറീന റിസോർട്ടിൽ ഈ കഴിഞ്ഞ ദിവസം മാളവികയും സുഹൃത്തായ നിമി ചന്ദ്രനും പോയിരുന്നു. ഇരുവരും അവിടെ സമയം ചിലവഴിക്കുകയും മാളവിക തന്റെ അവിടെ നിന്നുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഹോട്ട് ലുക്ക് എന്നാണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. മാളവികയുടെ അടുത്ത സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുന്നുണ്ട്.