‘പേര് മാറ്റിയാൽ ഒന്നും നന്നാവില്ല!! ആദ്യം മനുഷ്യനാവണം..’ – സംയുതയ്ക്ക് എതിരെ ആരോപണങ്ങളുമായി ഷൈൻ ടോം

ഈ അടുത്തിടെയാണ് തന്റെ പേരിൽ നിന്ന് മേനോൻ ഒഴിവാക്കിയെന്ന് പറഞ്ഞുകൊണ്ട് നടി സംയുക്ത ഒരു അഭിമുഖം ശ്രദ്ധനേടിയത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം താരത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ജാതി വാല് എടുത്തുമാറ്റിയത് വലിയയൊരു കാര്യം തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിൽ കൈയടികൾ വാരിക്കൂട്ടുകയും ചെയ്തു.

പക്ഷേ അതിന് തൊട്ടുപിന്നാലെ തന്നെ മലയാളികൾ സംയുക്തയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്‌. സംയുക്തയ്ക്ക് എതിരെ സിനിമ നടൻ ഷൈൻ ടോം ചാക്കോയും നിർമ്മാതാവും പറഞ്ഞ വാക്കുകളാണ് ഇതിന് കാരണമായത്. സംയുക്ത അഭിനയിച്ച ബൂമറാങ് എന്ന സിനിമയുടെ പ്രൊമോഷന് വിളിച്ചപ്പോൾ പങ്കെടുക്കാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

സംയുക്ത പേരിൽ നിന്ന് ജാതിവാല് മാറ്റിയതിന് കുറിച്ച് ചോദിച്ചപ്പോഴാണ് ഈ കാര്യം ഷൈൻ പറഞ്ഞത്. “എന്ത് മേനോൻ മാറ്റിയാലും ചെയ്ത പണിക്ക് അല്ലെങ്കിൽ പടത്തിന്റെ പ്രൊമോഷൻ വരാതിരുന്നിട്ട് പേര് മാറ്റിയാൽ ഒന്നും നന്നാവില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമ്മുക്കുണ്ട്. എന്തുകൊണ്ട് ഇതിന്റെ പ്രൊമോഷന് വരുന്നില്ല. പിന്നെ മേനോനായാലും നായരായാലും ക്രിസ്തിയാനി ആയാലും മുസ്ലിമായാലും എന്താ.. മനുഷ്യനായിട്ട് മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ!

ഭൂമിയിൽ വന്ന ശേഷമല്ലേ ഈ പേരൊക്കെ കിട്ടുന്നേ!! പ്രൊഡ്യൂസറോട് ചോദിച്ചു നോക്കു..” ഷൈൻ പറഞ്ഞു. ഇതിന് ശേഷം പ്രൊഡ്യൂസറും പ്രതികരിച്ചു. “ഞാൻ വിളിച്ചിരുന്നു.. മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഞാൻ ചെയ്യുന്ന സിനിമകളൊക്കെ ഇപ്പോൾ മാസ്സിവ് റിലീസ് ആണ്. ഇങ്ങനത്തെ ചെറിയ റിലീസുകൾ ഒന്നും പറ്റില്ല. 35 കോടി സിനിമ ഞാൻ ചെയ്യുകയാണ്.. എനിക്ക് എന്റേതായ ഒരു കരിയറുണ്ട്. അതുനോക്കണം.. ഇങ്ങനെയൊക്കെയാണ് മറുപടി പറഞ്ഞത്..”, പ്രൊഡ്യൂസർ പറഞ്ഞു.